സൗത്ത് ഇന്ത്യ ഒട്ടാകെ വലിയ തോതിൽ ആരാധകരുള്ള നടനാണ് വിജയ്. നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും താരജാടകൾ ഒന്നും ഇല്ലാതെ സാധാരണക്കാരനെ പോലെ നടക്കുന്ന വ്യക്തിയാണ് വിജയ്. ഇപ്പോൾ വിജയിയെ കുറിച്ചു സഹതാരം സഞ്ജീവ് പറഞ്ഞിരിക്കുന്ന വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. ഐസൊലേഷനിൽ കഴിയുന്ന തനിക്ക് ഭക്ഷണം എത്തിച്ച് തന്നത് വിജയ് ആണെന്നും തന്നെ ഏറെ അമ്പരപ്പിച്ച ഒരു കാര്യമാണിതെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയുണ്ടായി. നല്ല പനിയും ജലദോഷവും വന്നപ്പോൾ സ്വയം ഐസോലേഷനിലേക്ക് മാറുകയായിരുന്നു എന്നും കോവിഡ് ലക്ഷണങ്ങൾ ആയതുകൊണ്ട് താൻ മുൻകരുതൽ എടുക്കുകയായിരുന്നു എന്ന് സഞ്ജീവ് വ്യക്തമാക്കി.
ഭാര്യയോടും മക്കളോടും വീട്ടിൽ പോയി താമസിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ഫ്ലാറ്റിൽ സ്വയം ഐസോലേഷനിൽ പോവുകയായിരുന്നു. ആ സമയത്തായിരുന്നു വിജയ് തന്നെ വിളിച്ചെതെന്നും രോഗ ലക്ഷണങ്ങളുടെ കാര്യം താൻ അദ്ദേഹത്തിനോട് പറഞ്ഞു എന്ന് സഞ്ജീവ് വ്യക്തമാക്കി. തന്നോട് കോവിഡ് പരിശോധന നടത്തിയോ എന്ന് വിജയ് ചോദിക്കുകയുണ്ടായി എന്നും അടുത്ത ദിവസം ചെയ്യാനിരിക്കുകയാണെന്ന് അദ്ദേഹത്തിന് മറുപടി നൽകി. ഭക്ഷണത്തിനെന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ അടുത്തുള്ള ഹോട്ടലിൽ നിന്ന് എത്തിക്കാൻ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് അദ്ദേഹത്തിനോട് പറഞ്ഞു. കുറച്ചു സമയം കഴിഞ്ഞപ്പോൾ വിജയ് തന്റെ ഫ്ലാറ്റിലേക്ക് വന്നു എന്ന് സഞ്ജീവ് അഭിമുഖത്തിൽ തുറന്ന് പറയുകയുണ്ടായി. തന്നോട് വിജയ് താഴേയ്ക്ക് ഇറങ്ങി വരുവാൻ ആവശ്യപ്പെടുകയും തനിക്കുള്ള ഭക്ഷണമായി വന്ന വിജയിയെ കണ്ടപ്പോൾ ഞെട്ടി പോയെന്ന് സഞ്ജീവ് പറയുകയുണ്ടായി. മാസ്ക് ധരിക്കാതിരുന്നതിനാൽ അദ്ദേഹത്തിനടുത്തേക്ക് തനിക്ക് ചെല്ലാനായില്ലയെന്നും സെക്യൂരിറ്റിയെ വിട്ട് ഭക്ഷണം എടുപ്പിക്കുകയായിരുന്നു സഞ്ജീവ് കൂട്ടിച്ചേർത്തു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.