രജനികാന്ത്- അക്ഷയ് കുമാർ ടീമിനെ വെച്ച് ഒരുക്കിയ എന്തിരൻ 2 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പ്രശസ്ത സംവിധായകൻ ഷങ്കർ വീണ്ടുമൊരു സൂപ്പർ ഹീറോ ചിത്രം ഒരുക്കാനുള്ള തീരുമാനത്തിൽ ആണ്. ബോളിവുഡ് സൂപ്പർ താരം ഹൃതിക് റോഷനെ ഈ ചിത്രത്തിനായി ശങ്കർ സമീപിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിൽ ഹൃതിക് റോഷന് ഒപ്പം തമിഴ് സൂപ്പർ താരം ഇളയ ദളപതി വിജയിനെ കൂടി നായകനാക്കാനുള്ള ഒരുക്കത്തിൽ ആണ് ശങ്കർ എന്നാണ് സൂചന. നേരത്തെ വിക്രമിനെ നായകനാക്കി ശങ്കർ ഒരുക്കിയ ഐ എന്ന ചിത്രത്തിന് വേണ്ടിയും ഷങ്കർ ആദ്യം ഹൃതിക് റോഷനെ സമീപിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിജയ്‌യെ നായകനാക്കി ശങ്കർ ഇതിനു മുൻപേ ഒരുക്കിയ ചിത്രം ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ ആയ ത്രീ ഇഡിയറ്റ്സിന്റെ തമിഴ് റീമേക് ആയ നന്പൻ ആണ്.
ഇതിനിടക്ക് ഉലക നായകൻ കമല ഹാസനെ നായകനാക്കി ഷങ്കർ ആരംഭിച്ച ഇന്ത്യൻ 2 എന്ന ചിത്രം ഇപ്പോൾ ചില സാമ്പത്തിക പ്രതിസന്ധികൾ കാരണം ഷൂട്ടിംഗ് മുടങ്ങി കിടക്കുകയാണ് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. സെറ്റ് നിർമ്മാണം തീരാത്തതു ആണ് കാരണം എന്നും ലൈക്ക പ്രൊഡക്ഷന്സിനു ഒപ്പം മറ്റൊരു നിർമ്മാതാവും കൂടി എത്തുന്നത് കൊണ്ട് അതിനെടുക്കുന്ന കാലതാമസമാണ് കാരണം എന്നുമൊക്കെ വ്യത്യസ്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. കമല ഹാസൻ – ഷങ്കർ ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ഇന്ത്യന്റെ രണ്ടാം ഭാഗം ആയാണ് ഈ ചിത്രം ഒരുക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടക്കം ഈ കഴിഞ്ഞ ജനുവരിയിൽ റിലീസ് ചെയ്തിരുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.