സിനിമ പ്രേമികളും ആരാധകരും ഇപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റർ. കൈദിയ്ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. മാസ്റ്ററിന് ശേഷം വിജയുടെ അടുത്ത ചിത്രം ഏതായിയിരിക്കും എന്ന ആകാംഷയിലാണ് ആരാധകർ. അറ്റ്ലീ, എ. ആർ മുരുഗദോസ്, മോഹൻ രാജൻ, ഷങ്കർ, സുധാ കൊങ്കര, വെട്രിമാരൻ, പാണ്ഡിരാജ്, മകിഴ് തിരുമേനി, ലോകേഷ് കനഗരാജ് എന്നീ സംവിധായകരുടെ പേരുകളാണ് ദളപതി 65 ന് വേണ്ടി കേട്ടിരുന്നത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾക്കനുസരിച്ച് സർക്കാറിന് ശേഷം വിജയ്- മുരുഗദോസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. 2018 ൽ പുറത്തിറങ്ങിയ വിജയ്- മുരുഗദോസ് ചിത്രമായ സർക്കാർ ബോക്സ് ഓഫീസിൽ വലിയ വിജയമാണ് കരസ്ഥമാക്കിയത്.
സുധാ കൊങ്കരയുടെ കഥ വിജയ്ക്ക് ഏറെ ഇഷ്ടപ്പെടുകയും എന്നാൽ തിരക്കഥാ പൂർത്തിയാക്കാൻ സംവിധായിക കുറച്ചുംകൂടി സമയം ആവശ്യപ്പെടുകയായിരുന്നു. മറ്റ് ചിത്രങ്ങളുടെ കമ്മിറ്റ്‌മെന്റ് മൂലം വെട്രിമാരനും അവസാന നിമിഷം പിന്മാറുകയായിരുന്നു. സുധാ അല്ലെങ്കിൽ വെട്രിമാരൻ എന്ന നിലയിലായിരുന്ന ദളപതി 65 ലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ തന്നെയാണ് മുരുഗദോസ് കടന്ന് വന്നിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വിജയ്- മുരുഗദോസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് തുപ്പാക്കി രണ്ടാം ഭാഗം ആയിരിക്കും എന്നാണ് പറയുന്നത്. ഔദ്യോഗികമായി സ്ഥിതികരണം ഒന്ന് തന്നെ ഇതുവരെ വന്നട്ടില്ല. സൺ പിക്ചേഴ്‌സ് ആയിരിക്കും ചിത്രം നിർമ്മിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദളപതി 65ന്റെ ഒഫീഷ്യൽ അന്നൗൻസ്മെന്റ് വൈകാതെ തന്നെ പ്രതീക്ഷിക്കാം.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.