ഇപ്പോൾ ആറ്റ്ലി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിൽ ആണ് ദളപതി വിജയ്. ചെന്നൈയിൽ ആണ് വിജയ് അഭിനയിക്കുന്ന ഈ അറുപത്തിമൂന്നാമത് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. തെരി, മെർസൽ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ആറ്റ്ലി- വിജയ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. ഒരു ഫുട്ബോൾ കോച്ച് ആയാണ് വിജയ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് സൂചന. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്ന ഒരു വീഡിയോയിൽ വിജയ് തന്റെ ആരാധകർക്ക് സുരക്ഷാ ഉപദേശം കൊടുക്കുന്നതാണ് കാണാൻ സാധിക്കുന്നത്. തന്റെ കാറിനെ പിന്തുടർന്ന് വന്ന ആരാധകരോട് ആണ് വിജയ് അത് പാടില്ല എന്ന് പറയുന്നത്.
അങ്ങനെ പിന്തുടരുന്നത് അപകടം ഉണ്ടാക്കുമെന്നും അത് കൊണ്ട് അവരോട് സേഫ് ആയി ഇരിക്കാനും വിജയ് പറയുന്നു. ആരാധകരെ ഏറെ സ്നേഹിക്കുന്ന വിജയ്‌യുടെ ഈ പ്രവർത്തിയും സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷമാക്കുകയാണ്. ചെന്നൈയിലെ ഒരു പ്രശസ്ത യൂണിവേഴ്സിറ്റിയിൽ ആയിരുന്നു വിജയ്ക്ക് ഷൂട്ടിംഗ്. അവിടുത്തെ വിദ്യാർത്ഥികൾ ആണ് അദ്ദേഹത്തെ കാണാൻ ആയി അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടർന്നത്. അപ്പോൾ വാഹനം നിർത്തി കാര്യം പറഞ്ഞു അവരെ പിന്തിരിപ്പിച്ചതിനു ശേഷമാണു അദ്ദേഹം മടങ്ങിയത്. നയൻ താര നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ കതിർ, യോഗി ബാബു, ആനന്ദ് രാജ്, ഡാനിയൽ ബാലാജി എന്നിവരും അഭിനയിക്കുന്നുണ്ട്. ട്വിറ്ററിലൂടെയാണ് മേൽ പറഞ്ഞ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഏതായാലും ദളപതിയുടെ ആരാധകരോടുള്ള സ്നേഹവും കരുതലും ഒരിക്കൽ കൂടി തുറന്നു കാണിക്കുന്ന വീഡിയോകൾ ആണ് എത്തിയിരിക്കുന്നത്.
ഫോട്ടോ കടപ്പാട്: ട്വിറ്റർ
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.