2021 ജനുവരി 13ന് ആണ് ദളപതി വിജയ്, മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവർ അഭിനയിച്ച മാസ്റ്റർ എന്ന ചിത്രം റിലീസ് ചെയ്തത്. മുന്നൂറു കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടി ബ്ലോക്ക്ബസ്റ്റർ ആയി മാറി ഈ ലോകേഷ് കനകരാജ് ചിത്രം. അതിനു ശേഷം അദ്ദേഹം ഇപ്പോൾ കമൽ ഹാസനെ നായകനാക്കി വിക്രം എന്ന ചിത്രം ഒരുക്കുകയാണ്. ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു വിക്രം പൂർത്തിയാക്കിയ ശേഷം ലോകേഷ് കനകരാജ് വീണ്ടും ദളപതി വിജയ്‌ക്കൊപ്പം ഒന്നിക്കാൻ പോവുകയാണ്. പിങ്ക് വില്ല എന്ന മാധ്യമമാണ് ഈ വിവരം റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഈ വിജയ്- ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് വിവരം.
അതിനു ശേഷം വിജയ് വീണ്ടും ആറ്റ്ലി ചിത്രം ചെയ്യും എന്നും വാർത്തകൾ പറയുന്നു. തെരി, മെർസൽ, ബിഗിൽ എന്നീ മൂന്നു സൂപ്പർ ഹിറ്റുകൾ ഒരുക്കിയ ടീം ആണ് വിജയ്- ആറ്റ്ലി. വിജയ്‌യെ നായകനാക്കി വംശി പെഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും ദളപതി 67ന് മുമ്പ് അദ്ദേഹം അഭിനയിക്കുക. 2022 ലെ ദീപാവലി റിലീസോ 2023 ലെ പൊങ്കല്‍ റിലീസോ ആയി ഈ ചിത്രം പുറത്തു വരും എന്നാണ് സൂചന. തെലുങ്കു താരം നാനിയും ഇതിൽ ഒരു പ്രധാന വേഷം ചെയ്യും എന്ന് വാർത്തകൾ വരുന്നുണ്ട്. നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ബീസ്റ്റ് ആണ് വിജയ് നായകനായി എത്തുന്ന അടുത്ത റിലീസ്. ഏപ്രിൽ റിലീസ് ആയാണ് ബീസ്റ്റ് എത്തുക.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.