ദളപതി വിജയ് ഇന്ന് തമിഴ് സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടനാണ്. തുടർച്ചയായി വമ്പൻ ഹിറ്റുകൾ സമ്മാനിക്കുന്ന വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് സൂപ്പർ ഹിറ്റ് ചിത്രങ്ങളായ മാനഗരം, കൈദി എന്നിവ നമ്മുക്കു സമ്മാനിച്ച ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിലാണ്. ഈ വർഷം ഏപ്രിൽ ഒൻപതിന് റീലീസ് പ്രഖ്യാപിച്ചിരിക്കുന്ന ഈ ചിത്രം ഇപ്പോൾ അതിന്റെ ഫൈനൽ ഷെഡ്യൂളിലാണ്. വിജയ്ക്കൊപ്പം വിജയ് സേതുപതി, അർജുൻ ദാസ്, ഗൗരി കിഷൻ, മാളവിക മോഹനൻ, ആൻഡ്രിയ, ശന്തനു ഭാഗ്യരാജ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സേവ്യർ ബ്രിട്ടോയാണ്. എന്നാൽ മാസ്റ്റർ പൂർത്തിയാക്കിയതിനു ശേഷം വിജയ് ചെയ്യാൻ പോകുന്ന ചിത്രം ഏതെന്നറിയാനുള്ള ആകാംഷയിലാണ് വിജയ് ആരാധകരിപ്പോൾ. മോഹൻ രാജ, വെട്രിമാരൻ, മഗിഴ് തിരുമേനി, ആറ്റ്‌ലി, എ ആർ മുരുഗദോസ് എന്നിവരുടെ പേരുകൾ അടുത്ത വിജയ് ചിത്രത്തിന്റെ സംവിധായകരുടെ സ്ഥാനത് പറഞ്ഞു കേട്ടിരുന്നു.
ഇപ്പോഴിതാ ഇരുധി സുട്രൂ, സൂര്യ നായകനായ സൂരരായ് പോട്രൂ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സുധാ കോങ്ങരയാവും വിജയ്‌യുടെ അടുത്ത ചിത്രം സംവിധാനം ചെയ്യുക എന്ന വാർത്തകളാണ് വരുന്നത്. ഒഫീഷ്യലായി സ്ഥിതീകരണമൊന്നും വന്നിട്ടില്ലെങ്കിലും ഈ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. സുധാ കോങ്ങര ഒരുക്കിയ സൂര്യ ചിത്രം റിലീസ് ചെയ്യാൻ പോകുന്നതും വരുന്ന ഏപ്രിൽ മാസത്തിലാണ്. കഴിഞ്ഞ വിജയ് ചിത്രമായ ബിഗിലിനൊപ്പം റീലീസ് ചെയ്തു സൂപ്പർ ഹിറ്റായ കൈദി എന്ന ചിത്രത്തിന്റെ സംവിധായകൻ ലോകേഷിനൊപ്പമാണ് വിജയ് തന്റെ അടുത്ത ചിത്രം ചെയ്തത്. അതുപോലെ തന്റെ അടുത്ത റിലീസായ മാസ്റ്ററിനൊപ്പം റീലീസ് ചെയ്യാൻ പോകുന്ന സൂര്യ ചിത്രത്തിന്റെ സംവിധായികയുമായി തന്റെ അടുത്ത ചിത്രം ചെയ്യാൻ വിജയ് തീരുമാനിച്ചാൽ അത് വളരെ കൗതുകകരമായ കാര്യമാകും. വിജയ് യുടെ കരിയറിൽ ആദ്യമായാവും അദ്ദേഹം ഒരു വനിതാ സംവിധായികക്കൊപ്പം ജോലി ചെയ്യുക.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.