തെരി, മെർസൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ആറ്റ്ലി സംവിധാനം ചെയ്യരുന്ന ബിഗിൽ എന്ന വിജയ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. ഈ മാസം അവസാനം ദീപാവലി റിലീസ് ആയി ബിഗിൽ എത്തും. ബിഗിൽ റിലീസിന് മുൻപ് തന്നെ ദളപതി വിജയ് തന്റെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. വിജയ് അഭിനയിക്കുന്ന അറുപത്തിനാലാമത് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. മാനഗരം, കൈതി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ലോകേഷ് കനഗരാജ് ആണ് പുതിയ വിജയ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. വമ്പൻ താര നിരയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.
വിജയ്ക്ക് ഒപ്പം മക്കൾ സെൽവൻ വിജയ് സേതുപതി, മാളവിക മോഹൻ, ശന്തനു ഭാഗ്യരാജ് എന്നിവരും ഒപ്പം മലയാളത്തിന്റെ സ്വന്തം ആന്റണി വർഗീസും ഈ ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കും. വിജയ്‌യുടെ വില്ലൻ ആയാണ് വിജയ് സേതുപതി ഈ ചിത്രത്തിൽ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അടുത്ത വർഷം ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം ഒരു ഗ്യാങ്സ്റ്റർ ത്രില്ലർ ആയാവും ഒരുങ്ങുക എന്നാണ് സൂചന. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് വേണ്ടി എഡിറ്റിംഗ് നിർവഹിക്കുക ഫിനോമിന് രാജ് ആണ്. സേവ്യർ ബ്രിട്ടോ നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കുന്നത് സ്റ്റണ്ട് സിൽവ ആണ്. ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വരും എന്നാണ് സൂചന.
തൊണ്ണൂറുകളിൽ ഇന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന പ്രശസ്ത തെന്നിന്ത്യൻ സൂപ്പർ നായികാ താരമായ രംഭ വെള്ളിത്തിരയിലേക്ക് വമ്പൻ തിരിച്ചു വരവിനൊരുങ്ങുന്നു.…
പ്രശസ്ത തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ 'കണ്ണപ്പ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ടീസർ പുറത്ത്. നേരത്തെ റിലീസ്…
ജഗദീഷ്, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
This website uses cookies.