തമിഴകത്തിന്റെ ദളപതി വിജയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുരുഗദോസ് ചിത്രമാണ് ‘ദളപതി62’. കത്തി, തുപ്പാക്കി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിജയ്- മുരുഗദോസ് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിജയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു മെർസൽ, കഴിഞ്ഞ വർഷം ദീപാവലിക്ക് പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം കരസ്ഥമാക്കി. ഈ വർഷം വീണ്ടും ദീപാവലിക്ക് മുരുഗദോസ് ചിത്രവുമായി വിജയ് വരുകയാണ്. എല്ലാവരും കാത്തിരിക്കുന്ന വിജയ്- മുരുഗദോസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും ഇന്ന് പുറത്തിറങ്ങും. കലാനിദി മാരനാണ് ദളപതി62 നിർമ്മിക്കുന്നത്.
വിജയുടെ പിറന്നാൾ പ്രമാണിച്ചു ദളപതി62 ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് വൈകിട്ട് 6 മണിക്ക് പുറത്തിറങ്ങും. വിജയ് പുതിയ വേഷപകർച്ചയിലായിരിക്കും പോസ്റ്ററിൽ പ്രത്യക്ഷപ്പെടുക എന്ന് സൂചനയുണ്ട്. സൺ പിക്ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത് ആയതിനാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൺ ടി.വി യിലും പുറത്തുവിടും. വിജയ് ചിത്രങ്ങൾ തെറി, മെർസൽ തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി പോസ്റ്റർ ഡിസൈൻ ചെയ്ത ഗോപി പ്രസന്നയാണ് ദളപതി62 ൽ പോസ്റ്റർ ഒരുക്കുന്നതെന്ന് സൂചനയുണ്ട്. തമിഴ് സിനിമയിലെ ദളപതി വിജയ്ക്ക് നാളെ 44 വയസ്സ് തികയുകയാണ്. തമിഴ് നാട്ടിൽ തൂത്തുകൊടി സംഭവത്തെ തുടർന്ന് വലിയ ആഘോഷങ്ങൾ വേണ്ടയെന്ന് വിജയ് തന്റെ ആരാധകരോടെ ആവശ്യപ്പെട്ടിരുന്നു.
ഭൈരവ എന്ന ചിത്രത്തിന് ശേഷം കീർത്തി സുരേഷ്- വിജയ് ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദളപതി62’. വരലക്ഷമി ശരത്ത് കുമാർ, യോഗി ബാബു എന്നിവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്. മെർസലിന് ശേഷം വീണ്ടും വിജയ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് എ. ആർ റഹ്മാനാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മലയാളിയായ ഗിരീഷ് ഗംഗാധരനാണ്. എഡിറ്റിംഗ് വർക്കുകൾ ശ്രീകാർ പ്രസാദാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സൺ പിക്ചേർസിന്റെ ബാനറിൽ ഈ വർഷം ദിപാലിക്ക് ചിത്രം പ്രദർശനത്തിനെത്തും.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.