തമിഴ് സിനിമകൾക്ക് വൻ സ്വീകാരിത ലഭിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം, സൗത്ത് ഇന്ത്യയിലെ ഇളയദളപതി എന്നറിയപ്പെടുന്ന വ്യക്തിയാണ് വിജയ്. തമിഴ് നാട്ടിലും കേരളത്തിലുമായി വലിയ തോതിൽ ആരാധകരുള്ള താരത്തിന്റെ ഓരോ ചിത്രങ്ങൾക്കും വൻ വരവേൽപ്പാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ദീപാവലിക്ക് പുറത്തിറങ്ങിയ മെർസലാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം. അറ്റ്ലീ സംവിധാനം ചെയ്ത ചിത്രം റെക്കോർഡുകൾ ഭേദിച്ച് ചിത്രം വലിയ വിജയം കരസ്ഥമാക്കി. സൗത്ത് ഇന്ത്യയിലെ സിനിമ പ്രേമികൾ ഉറ്റു നോക്കുന്ന വിജയ് ചിത്രമാണ് ‘ദളപതി 62’. കത്തി, തുപ്പാക്കി എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം എ.ആർ മുരുഗദോസ് – വിജയ് കൂട്ടുകെട്ടിൽ വരുന്ന മൂന്നാമത്തെ ചിത്രമാണിത്. ഭൈരവക്ക് ശേഷം കീർത്തി സുരേഷ് വിജയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണ് ‘ദളപതി62’
സോഷ്യൽ മീഡിയയിൽ ‘ദളപതി 62’ ലെ ലൊക്കേഷൻ സ്റ്റിലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത് . ഒരു ഹാസ്യ രംഗത്തിന്റെ അന്തരീക്ഷമാണ് പോസ്റ്ററിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ചിത്രത്തിന്റെ പ്രതീക്ഷ വർദ്ധിപ്പിക്കാനും ഫാമിലി ഓഡിയൻസിനെ ആകർഷിക്കാനും ഈ പോസ്റ്ററിന് സാധിച്ചു എന്ന് തന്നെ പറയണം. ദളപതി 62ൽ വിജയ് ഡബിൾ റോളെന്നും സൂചനയുണ്ട്. വിജയുടെ കരിയറിലെ തന്നെ ഏറ്റവും ചലഞ്ചിങ് റോൾ ആയിരിക്കുമെന്നും മുരുഗദോസ് ഈ അടുത്ത് ഒരു ഇന്റർവ്യൂയിൽ പറയുകയുണ്ടായി. വരലക്ഷമി ശരത് കുമാർ, യോഗി ബാബു, പ്രേം കുമാർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തിരക്കഥ രചിച്ചിരിക്കുന്നത് മുരുഗദോസും ജയമോഹനും ചേർന്നാണ്. ദളപതി62 ന് വേണ്ടി സംഗീതം ഒരുക്കുന്നത് എ.ആർ റഹ്മാനാണ് അതുപോലെ ഛായാഗ്രഹണം നിർവഹിക്കുന്നത് മലയാളികളുടെ സ്വന്തം ഗിരീഷ് ഗംഗാധരനാണ്. എഡിറ്റിങ് വർക്കുകൾ ശ്രീകാർ പ്രസാദാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സൺ പിക്ചേഴ്‌സാണ് വിജയ് ചിത്രം നിർമ്മിക്കുന്നത്. വിജയുടെ പിറന്നാൾ ദിവസമായ ജൂൺ 22ന് ചിത്രത്തിന്റെ ടൈറ്റിൽ അടക്കം ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലീസ് ആവുമെന്നാണ് സൂചന.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.