ആരാധകർക്ക് വീണ്ടും ആവേശം തീർക്കാൻ ഒരുങ്ങുകയാണ് ദളപതി വിജയ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ പുറത്തിറങ്ങും. ഹിറ്റ് കൂട്ടുകെട്ടായ വിജയ് മുരുഗദോസ് ടീം എന്നും വിജയം മാത്രമേ തീർത്തിട്ടുള്ളൂ. ഇവർ വീണ്ടും ഒന്നിക്കുമ്പോൾ ആരാധക പ്രതീക്ഷ വാനോളമാണ്. ചിത്രത്തിന്റേതായി ഇതുവരെ ഒരു സ്റ്റില്ലുകളും പുറത്തുവന്നിരുന്നില്ല. അതിനാൽ തന്നെ പോസ്റ്റർ കാണുവാനായി ആരാധകർ വലിയ കാത്തിരിപ്പിലാണ്. വിജയുടെ പിറന്നാൾ ദിവസമായ ജൂണ് 22ന് ആയിരിക്കും ആദ്യ പോസ്റ്റർ പുറത്ത് വരുക. ഇതിന് മുൻപ് മുൻ ചിത്രമായ മെർസലും പിറന്നാൾ ദിവസം തന്നെയായിരുന്നു പുറത്ത് വന്നത്.
എ. ആർ. മുരുഗദോസിനൊപ്പം വിജയ് ഒരുക്കിയ മുൻ ചിത്രങ്ങൾ തുപ്പാക്കി, കത്തി എന്നിവ വലിയ വിജയങ്ങൾ ആയിരുന്നു. കൂടാതെ രണ്ടാം ചിത്രം രാഷ്ട്രീയമായും ഏറെ ചർച്ചയായി മാറിയിരുന്നു. അതിന് ശേഷം വീണ്ടുമൊരു പൊളിറ്റിക്കൽ ത്രില്ലറുമായി എത്തുമ്പോൾ എന്ത് വിഷയമാകും ചർച്ചയാവുക എന്ന ആകാംഷയിലാണ് പ്രേക്ഷക സമൂഹം. ചിത്രത്തിൽ വിജയോടൊപ്പം കീർത്തി സുരേഷ്, വരലക്ഷ്മി ശരത് കുമാർ തുടങ്ങിയവർ അഭിനയിക്കുന്നു. മുരുഗദോസ്സും ജെയമോഹനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എ. ആർ. റഹ്മാൻ ചിത്രത്തിന് സംഗീതം നൽകുന്നു. ഗിരീഷ് ഗംഗാധരൻ ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കുന്നു. സണ് പിക്ചേഴ്‌സ് നിർമ്മിച്ച ചിത്രം ദീപാവലി റിലീസായി തീയേറ്ററുകളിൽ എത്തും.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.