തമിഴകത്തിന്റെ തല അജിത്തിന്റെ അണിയറയിൽ റീലീസിനായി ഒരുങ്ങുന്ന ചിത്രമാണ് ‘വിശ്വാസം’. വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത്ത്- ശിവ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആക്ഷൻ ത്രില്ലർ ജേണറിലായിരിക്കും ചിത്രം പുറത്തിറങ്ങുക. സിറുതൈ ശിവ തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജിത്ത് അവസാനമായി നായകനായിയെത്തിയെ ‘വിവേകം’ എന്ന ചിത്രം പ്രതീക്ഷിച്ച നിലവാരം സിനിമ പ്രേമികൾക്കിടയിൽ ഉണ്ടാക്കാൻ സാധിച്ചില്ല, ഈ കൂട്ടുകെട്ടിന്റെ വലിയൊരു തിരിച്ചു വരവിനായി എല്ലാവരും കാത്തിരിക്കുകയാണ്. തെന്നിന്ത്യൻ താരരാണി നയൻതാരയാണ് അജിത്തിന്റെ നായികയായിയെത്തുന്നത്. അജിത്താണ് നായകൻ എന്ന് അറിഞ്ഞതോടെ കഥ പോലും കേൾക്കാതെയാണ് നയൻതാര ഡേറ്റ് കൊടുത്തത്. ആരംഭം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അജിത്- നയൻതാര ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
എല്ലാവരും പ്രതീക്ഷയോടെ കാത്തിരുന്ന വിശ്വാസം റീലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ്. ദിവാലിക്ക് റീലീസ് തീരുമാനിച്ചിരുന്ന ചിത്രം അടുത്ത വർഷം പൊങ്കലിലായിരിക്കും പ്രദർശനത്തിനെത്തുക. അജിത്തിന് അടുത്തിടെ ഉണ്ടായ ഓപ്പറേഷൻ മൂലമാണ് ഷൂട്ടിംഗ് നീട്ടാൻ കാരണമായത്, എന്നാൽ ഇപ്പോൾ ചിത്രീകരണം അതിവേഗത്തിലാണ് നീങ്ങുന്നത്. ആരാധകരെയും സിനിമ പ്രേമികളെയും ഏറെ ആവേശത്തിലാഴ്ത്താൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വൈകാതെ തന്നെ പുറത്തിറങ്ങും. അജിത്തിന്റെ സാൾട്ട് ആൻഡ് പെപ്പർ ലുക്ക് ഈ ചിത്രത്തിൽ ഉണ്ടാവില്ലയെന്നും പുതിയ ഒരു ലുക്കിലായിരിക്കും പ്രത്യക്ഷപ്പെടുക എന്ന് സൂചനയുണ്ട്. ‘യെന്നൈ അറിന്താൽ’ എന്ന ചിത്രത്തിന് ശേഷം ഹാസ്യ താരം വിവേക് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തമ്പി രാമയ്യ, യോഗി ബാബു, ബോസ് വെങ്കട്, രമേശ് തിലക് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഡി. ഇമാനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. വെട്രിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. റൂമനാണ് എഡിറ്റിങ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. സത്യ ജ്യോതി ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.