തമിഴ്നാട് സൂപ്പർ താരം തല അജിത് എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. അജിത് സോഷ്യൽ മീഡിയയിൽ ആക്റ്റീവ് അല്ലെങ്കിലും അദ്ദേഹത്തെ കുറിച്ചുള്ള ഓരോ ചെറിയ കാര്യങ്ങൾ പോലും അജിത് ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കും. ഇപ്പോഴിതാ തല അജിത്- ശാലിനി ദമ്പതികളുടെ മകൾ അനൗഷ്കയുടെ ഒരു ഗാനം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. പതിനൊന്നു വയസ്സുള്ള അനൗഷ്ക തന്റെ സ്കൂളിലെ ക്രിസ്മസ് പരിപാടിയോട് അനുബന്ധിച്ചു പാട്ടു പാടുന്ന വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വളരെ മനോഹരമായി പാടിയ അനൗഷ്കയുടെ ശബ്ദവും മനോഹരമാണ് എന്നാണ് വീഡിയോ കണ്ടവർ അഭിപ്രായപ്പെടുന്നത്. നേരത്തെ തന്നെ അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള അനൗഷ്കയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.
ബാഡ്മിന്റൺ, ഗാനാലാപനം എന്നിവയിൽ മികവ് തെളിയിച്ച അനൗഷ്ക സൂര്യ- ജ്യോതിക ദമ്പതികളുടെ മകൾ ദിയയുടെ അടുത്ത കൂട്ടുകാരി കൂടിയാണ്. കുറച്ചു വർഷങ്ങൾക്കു മുൻപ് ഇതുപോലെ തന്നെ അനൗഷ്കയുടെ ഒരു ഡാൻസ് വീഡിയോയും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തിരുന്നു. തല അജിത് ഇപ്പോൾ എച് വിനോദ് സംവിധാനം ചെയ്യുന്ന വാലിമയ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിൽ ആണ്. നേർക്കൊണ്ട പാർവൈ എന്ന ചിത്രം നേടിയ സൂപ്പർ വിജയത്തിന് ശേഷം അജിത്- വിനോദ് ടീം ഒരിക്കൽ കൂടി ഒന്നിക്കുന്ന ചിത്രമാണ് വാലിമയ്. ബോണി കപൂർ നിർമ്മിക്കുന്ന ഈ ആക്ഷൻ ചിത്രം അടുത്ത വർഷം ദീപാവലി റിലീസ് ആയാണ് എത്തുക. വിശ്വാസം, നേർക്കൊണ്ട പാർവൈ എന്നീ രണ്ടു സൂപ്പർ വിജയങ്ങൾ ആണ് ഈ വർഷം അജിത് സമ്മാനിച്ചത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.