തമിഴകത്തിന്റെ തല അജിത്തിനെ നായകനാക്കി സിരുതൈ ശിവ ഒരുക്കിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു വിശ്വാസം. തമിഴിലെ നോൺ- ബാഹുബലി ഇൻഡസ്ട്രി ഹിറ്റായി മാറിയ ഈ ചിത്രത്തിൽ അജിത്തിനൊപ്പം ലേഡി സൂപ്പർ സ്റ്റാർ നയൻ താരയാണ് നായികാ വേഷം ചെയ്തത്. ഒരു കുടുംബ കഥ പറഞ്ഞ ഈ ആക്ഷൻ ചിത്രത്തിന് വലിയ സ്വീകരണമാണ് പ്രേക്ഷകർ നൽകിയത്. അജിത്, നയൻ താര, ഇവരുടെ മകളായി അഭിനയിച്ച അനിഖ എന്നിവരുടെ പ്രകടനം വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. ആക്ഷനും, ഗാനങ്ങളും, നൃത്തവും, വൈകാരിക മുഹൂർത്തങ്ങളുമെല്ലാം നിറഞ്ഞ ഈ ചിത്രം തമിഴ്‌നാട്ടിലെ കുടുംബങ്ങളെ വലിയ തോതിലാണ് ആകർഷിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചുള്ള വളരെ കൗതുകകരമായ ഒരു വിവരം ആമസോൺ പ്രൈം വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. ഈ ചിത്രത്തിലെ ചില ആകാശ രംഗങ്ങൾ ചിത്രീകരിച്ചത് തല അജിത് ആണെന്നാണ് അതിൽ പറയുന്നത്.
ഡ്രോണുകൾ ഉപയോഗിച്ചുള്ള ടോപ് ആംഗിൾ ഷോട്ടുകൾ ഏറെയുള്ള ഈ ചിത്രത്തിൽ അത്തരത്തിലുള്ള ഷോട്ടുകൾ പലതും അജിത് ആണ് ചിത്രീകരിച്ചത് എന്നും അതിൽ ചിലതു ചിത്രത്തിന്റെ ടൈറ്റിൽ ക്രെഡിറ്റ്‌സിനൊപ്പം കാണാമെന്നും അവർ പറയുന്നു. ആക്ഷൻ രംഗങ്ങൾ ചെയ്യാൻ അതീവ താല്പര്യമുള്ള അജിത്തിന് ഇത്തരം വ്യത്യസ്തമായ രീതിയിൽ ഷോട്ടുകളൊരുക്കുന്നതും അവ ചിത്രീകരിച്ചു നോക്കുന്നതും ഏറെയിഷ്ടമാണെന്നു മുൻപും തമിഴിലെ പല പ്രമുഖ സംവിധായകരും പറഞ്ഞിട്ടുണ്ട്. ശിവ തന്നെ രചിച്ചു സത്യ ജ്യോതി ഫിലിംസ് നിർമ്മിച്ച വിശ്വാസത്തിനു കാമറ ചലിപ്പിച്ചത് വെട്രിയാണ്. ഡി ഇമ്മൻ ഈണം പകർന്ന ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. തൂക്കു ദുരൈ എന്ന കഥാപാത്രമായാണ് അജിത് ഈ ചിത്രത്തിലഭിനയിച്ചതു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.