വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും അജിത് നായകനാകുന്നു. ചിത്രത്തിൽ വളരെ വ്യത്യസ്തമായ പൊലീസ് വേഷമാണ് താരത്തിനായി ഒരുക്കിയിരിക്കുന്നത്. ശിവയും അജിത്തും കൈകോർക്കുന്ന നാലാമത്തെ ചിത്രമാണിത്. ശിവ സംവിധാനം ചെയ്ത അജിത് ചിത്രങ്ങള്‍ എല്ലാം ഹിറ്റാകുന്നതാണ് ഈ ടീം ആവര്‍ത്തിക്കുന്നതിന്‍റെ കാരണമെന്നാണ് സൂചന. അതേസമയം വിവേകമായിരുന്നു അജിത്തിന്റേതായി അവസാനം ഇറങ്ങിയ ചിത്രം. ഒരു സ്‌പൈ ത്രില്ലറായ ചിത്രം വന്‍ ബജറ്റിലായിരുന്നു അണിയിച്ചൊരുക്കിയത്. എങ്കിലും ചിത്രത്തിന് തിയറ്ററിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടാനായത്.
ശിവ അജിത് കൂട്ടുകെട്ടില്‍ ഇറങ്ങിയ വീരത്തിന് സമാനമായി ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയായിരിക്കും പുതിയ ചിത്രം പറയുയെന്നും സൂചനയുണ്ട്. കീർത്തി സുരേഷാണ് അജിത്തിന്റെ നായികയായി എത്തുക. കീർത്തിയും അജിത്തും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. അജിത്തിനൊപ്പം ഒരു സിനിമ ചെയ്യാൻ കാത്തിരിക്കുകയാണെന്ന് കീർത്തി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നെങ്കിലും താരത്തിന്റെ ആഗ്രഹം ഇപ്പോൾ സഫലമാകാൻ ഒരുങ്ങുകയാണ്. നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ‘മഹാനടി’ എന്ന ദ്വിഭാഷ ചിത്രത്തിൽ നായികയായി അഭിനയിക്കുകയാണ് കീർത്തി സുരേഷ് ഇപ്പോൾ. നാഗ് അശ്വനാണ് സംവിധാനം. സായി മാധവ് തിരക്കഥയെഴുത്തുന്ന ചിത്രം തമിഴ്, തെലുങ്കു ഭാഷകളിലാണ് അണിയിച്ചൊരുക്കുന്നത്. സിനിമയിലെത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വിജയ്, ധനുഷ്, സൂര്യ, നാനി, പവൻ കല്യാൺ, ശിവകാർത്തികേയൻ തുടങ്ങി മിക്ക താരങ്ങൾക്കൊപ്പവും അഭിനയിക്കാൻ കീർത്തിക്ക് കഴിഞ്ഞിട്ടുണ്ട്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.