നാനും റൗഡി താൻ എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ വിഘ്‌നേശ് ശിവൻ നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് താന സെർന്ത കൂട്ടം. പൊങ്കൽ റിലീസ് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിലെ സൊഡക്ക് സോങ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യം ഈ ഗാനത്തിന്റെ ഒരു ടീസർ പോലെ റിലീസ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലും യൂട്യൂബിലുമെല്ലാം വമ്പൻ തരംഗം സൃഷ്‌ടിച്ച ആ സോങ് ടീസറിന് ശേഷം ഇപ്പോഴിതാ ആ സോങ് മുഴുവനായി പ്രേക്ഷകരുടെ മുൻപിൽ എത്തിയിരിക്കുകയാണ്. തമിഴിലെ ഏറ്റവും പോപ്പുലർ ആയ സംഗീത സംവിധായകരിൽ ഒരാളായ അനിരുദ്ധ് രവിചന്ദർ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. കീർത്തി സുരേഷ് ആണ് ഈ ചിത്രത്തിൽ സൂര്യയുടെ നായിക ആയെത്തുന്നത്.
സ്റ്റുഡിയോ ഗ്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജ്ഞാനവേൽ രാജ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്. കാർത്തിക്, നന്ദ, ആർ ജെ ബാലാജി, സെന്തിൽ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്. ദിനേശ് കൃഷ്ണൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ശ്രീകർ പ്രസാദ് ആണ്. ജനുവരിയിൽ ആയിരിക്കും താന സെർന്ത കൂട്ടം റിലീസ് ചെയ്യുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.