സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ താനേ സെർന്ത കൂട്ടത്തിന്റെ റിലീസ് ഡേറ്റ് അണിയറ പ്രവർത്തകർ പുറത്തു വിട്ടു. സൂര്യ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഘ്‌നേഷ് ശിവൻ ആണ്.വിജയ് സേതുപതി നായകനായി എത്തിയ വിജയ ചിത്രം ഞാനും റൗഡി താൻ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് താനേ സെർന്ത കൂട്ടം. ചിത്രത്തിന്റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു.
നവംബറിൽ ചിത്രത്തിന്റെ ടീസറും ഒക്ടോബറിൽ ചിത്രത്തിന്റെ ട്രെയിലറും ഫുൾ ഓഡിയോവും പുറത്തിറക്കും. അതിന് ശേഷം ജനുവരിയിൽ പൊങ്കലിനാണ് ചിത്രം ലോകമൊട്ടാകെ റിലീസ് ചെയ്യുക.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ ഗനവേൽ രാജ ആണ് ചിത്രം നിർമിക്കുന്നത്. സൂര്യയോടൊപ്പം രമ്യ കൃഷ്ണൻ, RJ ബാലാജി, കീർത്തി സുരേഷ് എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അനിരുദ്ധ് ആണ് സംഗീതം നിർവഹിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.