മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും അഭിനയിച്ചിട്ടുള്ള മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത് ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ്. ഇതിനു മുൻപ് അദ്ദേഹം അഭിനയിച്ചു പൂർത്തിയാക്കിയ ചിത്രങ്ങളിലൊന്ന്, തെലുങ്ക് ചിത്രമായ ഏജന്റ് ആണ്. യാത്ര എന്ന സിനിമയ്ക്കു ശേഷം മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രമാണ് ഏജന്റ്. ഒരു മിലിറ്ററി ഓഫീസറായി അദ്ദേഹമെത്തുന്ന ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നത് തെലുങ്കിലെ യുവതാരമായ അഖിൽ അക്കിനേനിയാണ്. തെലുങ്ക് സൂപ്പർ താരമായ നാഗാർജുനയുടെ മകൻ കൂടിയാണ് അഖിൽ അക്കിനേനി. ഇപ്പോഴിതാ മമ്മൂട്ടിയെ ഇതിഹാസം എന്ന് വിശേഷിപ്പിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് നാഗാർജുന. അഖില്‍ അക്കിനേനി നായകനാവുന്ന ഏജന്റ് എന്ന സിനിമയുടെ ടീസര്‍ കണ്ടാണ് അദ്ദേഹം ഈ അഭിപ്രായം പങ്കു വെച്ചത്.
രണ്ടു ദിവസം മുൻപ് പുറത്തു വന്ന ഈ ടീസർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. അഖിൽ അക്കിനേനിയുടെ ഗംഭീര ആക്ഷൻ പ്രകടനമാണ് ഈ ടീസറിന്റെ ഹൈലൈറ്റ്. മഹാദേവ് എന്ന കഥാപാത്രമായി മമ്മൂട്ടിയും ടീസറിൽ കയ്യടി നേടി. ചിത്രത്തിന്റെ ഭാഗമായതിന് മമ്മൂട്ടിയെ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്ത നാഗാർജുന ടീസർ പങ്കു വെച്ച് കൊണ്ട് കുറിച്ചത്, “ഇതിഹാസമായ മമ്മൂട്ടി സാര്‍, ഏജന്റിലെ അങ്ങയുടെ സാന്നിധ്യത്തിന് അഭിനന്ദനം” എന്നാണ്. സുരേന്ദര്‍ റെഡ്ഢി സംവിധാനം ചെയ്ത ഏജന്റ്, ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയ തെലുങ്ക് ചിത്രമാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായിപാന് ഇന്ത്യന്‍ റിലീസായാണ് ഏജന്റ് എത്തുക.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.