മലയാളത്തിൽ വലിയ വിജയം നേടുന്ന ചിത്രങ്ങൾ അന്യ ഭാഷകളിലേക്ക് റീമേക് ചെയ്യപ്പെടുന്നത് ഇപ്പോൾ സ്ഥിരം നമ്മൾ കാണുന്ന കാഴ്ചയാണ്. മോഹൻലാലിൻറെ ദൃശ്യം, നിവിൻ പോളിയുടെ പ്രേമം, അഞ്ജലി മേനോൻ ഒരുക്കിയ യുവ താര ചിത്രം ബാംഗ്ലൂർ ഡേയ്സ് എന്നിവയെല്ലാം അന്യ ഭാഷകളിലേക്ക് റീമേക് ചെയ്ത ചിത്രങ്ങൾ ആണ്.
മമ്മൂട്ടി- സിദ്ദിഖ് ചിത്രമായ ഭാസ്കർ ദി റാസ്കർ അരവിന്ദ് സ്വാമി നായകനായി തമിഴിൽ ചെയ്തു കഴിഞ്ഞു . ഇപ്പോൾ വരുന്ന വാർത്തകൾ പ്രകാരം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായ ദി ഗ്രേറ്റ് ഫാദർ തെലുങ്കിലേക്ക് റീമേക് ചെയ്യുകയാണ്. തെലുങ്കിലെ ഒരു സൂപ്പർ താരം ആയിരിക്കും മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് സൂചന.
ഇപ്പോൾ ലഭിക്കുന്ന വിവരം ശരിയാണെങ്കിൽ തെലുങ്കു സൂപ്പർ താരം വെങ്കിടേഷ് ആയിരിക്കും ഈ തെലുങ്കു വേർഷനിൽ നായകനായി അഭിനയിക്കുക. മമ്മൂട്ടി ഡേവിഡ് നൈനാൻ എന്ന സ്റ്റൈലിഷ് കഥാപാത്രം ആയി എത്തിയ ഈ ചിത്രം മലയാളത്തിൽ ഒരുക്കിയത് നവാഗതനായ ഹനീഫ് അദനിയാണ്. തെലുങ്കിൽ ഈ ചിത്രം സംവിധാനം ചെയ്യാൻ അവിടുത്തെ രണ്ടു പ്രമുഖ സംവിധായകരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
നേരത്തെ മോഹൻലാൽ ചിത്രമായ ദൃശ്യം തെലുങ്കിൽ റീമേക് ചെയ്തപ്പോഴും വെങ്കിടേഷ് ആയിരുന്നു അതിൽ നായകൻ. മോഹൻലാൽ ചിത്രമായ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രവും വെങ്കിടേഷ് ചെയ്യാൻ പ്ലാൻ ചെയ്യുന്നതായി സൂചനയുണ്ട്. ഏതായാലും മലയാള സിനിമക്കു ആവശ്യക്കാർ ഏറെയുണ്ട് എന്നത് സന്തോഷം പകരുന്ന കാര്യം തന്നെയാണ്.
മമ്മൂട്ടിയുടെ അടുത്ത റിലീസുകൾ മാസ്റ്റർപീസ്, സ്ട്രീറ്റ് ലൈറ്റ്‌സ് എന്നിവയാണ്. ഇപ്പോൾ പരോൾ എന്ന ചിത്രം ചെയ്യുന്ന മമ്മൂട്ടി അതിനു ശേഷം സേതുവിൻറെ ഒരു കുട്ടനാടൻ ബ്ലോഗ് ചെയ്യും.
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
This website uses cookies.