[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദളപതിയും ജൂനിയർ എൻ ടി ആറും തമ്മിൽ നടന്ന രഹസ്യ സംഭാഷണം വെളിപ്പെടുത്തി നിർമ്മാതാവ്

ദളപതി വിജയ് നായകനായ ബിഗിൽ എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ആയി മാറി. ആറ്റ്ലി ആണ് വനിതാ ഫൂട്ബോളിന്റെ പശ്ചാത്തലത്തിൽ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത്. ഇതിന്റെ തെലുങ്കു ഡബ്ബിങ് പതിപ്പ് ആയ വിസിലും ആന്ധ്ര- തെലുങ്കാന സംസ്ഥാനങ്ങളിൽ മികച്ച വിജയം ആണ് നേടിയത്. ഈ ചിത്രം അവിടെ വിതരണം ചെയ്തത് പ്രശസ്ത തെലുങ്കു നിർമ്മാതാവ് ആയ മഹേഷ് എസ് കൊനേരു ആണ്. ഇപ്പോഴിതാ ദളപതി വിജയ്‍യും ഒത്തുള്ള തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് വിജയ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നതു.

ബിഗിൽ എന്ന ചിത്രത്തിന് ആന്ധ്രയിൽ നൽകിയ സ്വീകരണത്തിനും വളരെ മികച്ച രീതിയിൽ ആ ചിത്രം അവിടെ എത്തിച്ചതിനും നന്ദി പറഞ്ഞ വിജയ് എന്ന താരത്തിന്റെ എളിമയും മര്യാദയും എല്ലാം വളരെ വലുതാണ് എന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല തെലുങ്കിലെ സൂപ്പർ താരമായ ജൂനിയർ എൻ ടി ആറുമായി വിജയ് ഫോണിലൂടെ അവിടെ വെച്ച് സംസാരിച്ചു എന്നും അദ്ദേഹം പറയുന്നു. തെലുങ്ക് ആരാധകർ തന്റെ ചിത്രത്തിന് നൽകിയ പിന്തുണക്കു നന്ദി പറഞ്ഞ വിജയ് തന്റെ അടുത്ത ചിത്രത്തിനും ഇതുപോലെ മികച്ച പിന്തുണ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

ജൂനിയർ എൻ ടി ആർ- ദളപതി വിജയ് ടീമിനെ വെച്ചു ഒരു വമ്പൻ മാസ്സ് ചിത്രം ഒരുക്കാൻ ആണ് ഇരുവരുടേയും തെലുങ്ക് ആരാധകർ ഇപ്പോൾ ആറ്റ്‌ലി എന്ന സംവിധായകനോട് സോഷ്യൽ മീഡിയ വഴി ആവശ്യപ്പെടുന്നത്. അങ്ങനെ ഒരു ചിത്രം സംഭവിച്ചാൽ അത് സൗത്ത് ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ വിജയം ആയി മാറും എന്നും അവർ പറയുന്നു. ഏതായാലും ജൂനിയർ എൻ ടി ആർ – വിജയ് എന്നിവർ പരസ്പരം സംസാരിച്ചത്‌ കൊണ്ട് തന്നെ അവർ ഒരുമിക്കുന്ന ഒരു ചിത്രവും സംഭവിച്ചേക്കാം എന്ന പ്രതീക്ഷയിൽ ആണ് ഇരുവരുടേയും ആരാധകർ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

21 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

21 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.