ദളപതി വിജയ് നായകനായ ബിഗിൽ എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ആയി മാറി. ആറ്റ്ലി ആണ് വനിതാ ഫൂട്ബോളിന്റെ പശ്ചാത്തലത്തിൽ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത്. ഇതിന്റെ തെലുങ്കു ഡബ്ബിങ് പതിപ്പ് ആയ വിസിലും ആന്ധ്ര- തെലുങ്കാന സംസ്ഥാനങ്ങളിൽ മികച്ച വിജയം ആണ് നേടിയത്. ഈ ചിത്രം അവിടെ വിതരണം ചെയ്തത് പ്രശസ്ത തെലുങ്കു നിർമ്മാതാവ് ആയ മഹേഷ് എസ് കൊനേരു ആണ്. ഇപ്പോഴിതാ ദളപതി വിജയ്‍യും ഒത്തുള്ള തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് വിജയ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നതു.
ബിഗിൽ എന്ന ചിത്രത്തിന് ആന്ധ്രയിൽ നൽകിയ സ്വീകരണത്തിനും വളരെ മികച്ച രീതിയിൽ ആ ചിത്രം അവിടെ എത്തിച്ചതിനും നന്ദി പറഞ്ഞ വിജയ് എന്ന താരത്തിന്റെ എളിമയും മര്യാദയും എല്ലാം വളരെ വലുതാണ് എന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല തെലുങ്കിലെ സൂപ്പർ താരമായ ജൂനിയർ എൻ ടി ആറുമായി വിജയ് ഫോണിലൂടെ അവിടെ വെച്ച് സംസാരിച്ചു എന്നും അദ്ദേഹം പറയുന്നു. തെലുങ്ക് ആരാധകർ തന്റെ ചിത്രത്തിന് നൽകിയ പിന്തുണക്കു നന്ദി പറഞ്ഞ വിജയ് തന്റെ അടുത്ത ചിത്രത്തിനും ഇതുപോലെ മികച്ച പിന്തുണ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
ജൂനിയർ എൻ ടി ആർ- ദളപതി വിജയ് ടീമിനെ വെച്ചു ഒരു വമ്പൻ മാസ്സ് ചിത്രം ഒരുക്കാൻ ആണ് ഇരുവരുടേയും തെലുങ്ക് ആരാധകർ ഇപ്പോൾ ആറ്റ്‌ലി എന്ന സംവിധായകനോട് സോഷ്യൽ മീഡിയ വഴി ആവശ്യപ്പെടുന്നത്. അങ്ങനെ ഒരു ചിത്രം സംഭവിച്ചാൽ അത് സൗത്ത് ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ വിജയം ആയി മാറും എന്നും അവർ പറയുന്നു. ഏതായാലും ജൂനിയർ എൻ ടി ആർ – വിജയ് എന്നിവർ പരസ്പരം സംസാരിച്ചത് കൊണ്ട് തന്നെ അവർ ഒരുമിക്കുന്ന ഒരു ചിത്രവും സംഭവിച്ചേക്കാം എന്ന പ്രതീക്ഷയിൽ ആണ് ഇരുവരുടേയും ആരാധകർ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.