ഈ വർഷം ഫെബ്രുവരിയിൽ റീലീസ് ചെയ്ത ദുൽഖർ സൽമാൻ ചിത്രങ്ങൾ എല്ലാം തന്നെ ബോക്സ് ഓഫീസിൽ വിജയം നേടുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിച്ചു അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന മലയാള ചിത്രവും അതുപോലെ ദുൽഖർ അഭിനയിച്ച തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയടിതാലും സൂപ്പർ ഹിറ്റുകളാണ്. ഇപ്പോഴിതാ മുകളിൽ പറഞ്ഞ തമിഴ് ചിത്രത്തിന്റെ തെലുങ്ക് ഡബ്ബിങ് പതിപ്പ് ആന്ധ്രയിലെ മിനി സ്ക്രീനുകളിൽ പുതിയ ടി ആർ പി റേറ്റിംഗ് റെക്കോർഡ് സൃഷ്ടിച്ചു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. കണ്ണാലു കണ്ണാലും ദൊച്ചയന്റെ എന്ന് പേരിട്ടു തെലുങ്കിൽ ഡബ്ബ് ചെയ്ത ഈ ചിത്രം പ്രശസ്‌ത തെലുങ്ക് ചാനലായ മാ ചാനലിൽ ആണ് സംപ്രേഷണം ചെയ്തത്. 7.1 ടി ആർ പി റേറ്റിംഗ് പോയിന്റ് നേടിയെടുത്ത ഈ ചിത്രം ഒരു ഡബ്ബിങ് സിനിമക്ക് തെലുങ്ക് ചാനലുകളില് കിട്ടുന്ന ഏറ്റവും വലിയ റേറ്റിംഗ് പോയിന്റ് ആണ് നേടിയെടുത്തിരിക്കുന്നത്.
ദുൽഖറിന്റെ ഇരുപത്തിയഞ്ചാമത്തെ റിലീസ് ആയാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന തമിഴ് ചിത്രം റിലീസ് ചെയ്തത്. ദേസിങ് പെരിയസാമി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വയാകോം 18 സ്റുഡിയോസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേർന്നാണ്. ദുൽഖർ സൽമാനോപ്പം റിതു വർമ്മ, രക്ഷൻ, സംവിധായകൻ ഗൗതം വാസുദേവ് മേനോൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. സംവിധായകൻ തന്നെ രചിച്ചിരിക്കുന്ന ഈ ചിത്രം ഒട്ടേറെ ട്വിസ്റ്റുകൾ നിറഞ്ഞ ഒരു റൊമാന്റിക് ത്രില്ലറാണ്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിലും ഈ ചിത്രം മികച്ച ശ്രദ്ധ നേടിയെടുത്തിരുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.