ദളപതി വിജയ് നായകനായ സർക്കാർ എന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടു ദിവസം മുൻപാണ് റിലീസ് ചെയ്തത്. തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത സംവിധായകൻ എ ആർ മുരുഗദോസ് ചെയ്ത ഈ വിജയ് ചിത്രം വിജയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രവും റിലീസുമായാണ് എത്തിയത്. സൺ പിക്ചർസിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് എ ആർ മുരുഗദോസ് തന്നെയാണ്. സമ്മിശ്ര പ്രതികരണമാണ് ഈ പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം നേടിയത് എങ്കിലും രണ്ടു ദിവസം കൊണ്ട് നൂറു കോടി ക്ലബ്ബിൽ സർക്കാർ ഇടം നേടി. എന്നാൽ അതിനൊപ്പം തന്നെ വലിയ രാഷ്ട്രീയ വിവാദങ്ങളും ഈ ചിത്രത്തെ കുറിച്ച് ഉണ്ടായി. തമിഴ് നാട് ഗവണ്മെന്റിനെയും അവിടുത്തെ രാഷ്ട്രീയക്കാരെയും അപകീർത്തിപ്പെടുത്തുന്ന ചില രംഗങ്ങൾ ചിത്രത്തിൽ ഉണ്ടെന്നും, അവ മുറിച്ചു മാറ്റാതെ ഈ ചിത്രം പ്രദർശിപ്പിക്കാൻ സമ്മതിക്കില്ല എന്നും പറഞ്ഞു വലിയ പ്രതിഷേധം തമിഴ് നാട്ടിൽ അരങ്ങേറി.
അതിനെ എതിർത്തും അനുകൂലിച്ചും ഒട്ടേറെ പേര് രംഗത്ത് വന്നിരുന്നു. രാഷ്ട്രീയത്തിൽ നടക്കുന്ന കള്ളക്കളികൾ തുറന്നു കാണിച്ച ഈ ചിത്രത്തിനെതിരെ രാഷ്ട്രീയക്കാർ ഒന്നടങ്കം തിരിയുകയായിരുന്നു. ഇപ്പോഴിതാ ഈ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ എ ആർ മുരുഗദോസിനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് തമിഴ് നാട് ഗവണ്മെന്റ്. അതിന്റെ ഭാഗമായി തമിഴ് നാട് പോലീസ് അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയ വിവരം സൺ പിക്ചർസ് തന്നെ തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റെർ അക്കൗണ്ടിലൂടെ അറിയിച്ചു. ഈ വിവരം സോഷ്യൽ മീഡിയയിൽ ഇപ്പോൾ കാട്ടു തീ പോലെ പടരുകയാണ്. വരും ദിവസങ്ങളിൽ ഇനിയീ ഈ വിവാദം വലിയ രീതിയിൽ തന്നെ ചലനങ്ങൾ ഉണ്ടാക്കും എന്നാണ് ഇപ്പോഴത്തെ സാഹചര്യം സൂചിപ്പിക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.