ജനുവരി പത്തിന് തമിഴ് സിനിമാ ലോകം കാണാൻ പോകുന്നത് തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ താര യുദ്ധങ്ങളിൽ ഒന്നാണ്. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ മാസ്സ് ആക്ഷൻ ചിത്രമായ പേട്ടയും തമിഴ്‌നാടിന്റെ തല അജിത്തിന്റെ മാസ്സ് ഫാമിലി എന്റർടൈനറായ വിശ്വാസവും ഒരേ ദിവസം തീയേറ്ററുകളിൽ എത്താൻ പോവുകയാണ്. കാർത്തിക് സുബ്ബരാജ് രചിച്ചു സംവിധാനം ചെയ്ത പേട്ട വിന്റേജ് രജനികാന്ത് സ്റ്റൈൽ ആണ് പ്രേക്ഷകർക്ക് ഓഫർ ചെയ്യുന്നത്. ഒരു പക്കാ മാസ്സ് രജനികാന്ത് സ്റ്റൈൽ ചിത്രമായിരിക്കും പേട്ട എന്നും രജനിഫൈഡ് ആവാൻ റെഡി ആയിക്കൊള്ളാനുമാണ് അണിയറ പ്രവർത്തകർ ആരാധകരോടും സിനിമാ പ്രേമികളോടും പറയുന്നത്.
എന്നാൽ രണ്ടും കൽപ്പിച്ചു തന്നെയാണ് ശിവ വിശ്വാസം എന്ന ചിത്രവുമായി എത്തുന്നതും. തമിഴ്നാട് ഒരിക്കൽ കൂടി തലനാട് ആവുമെന്നാണ് അജിത് ആരാധകരും വിശ്വാസത്തിന്റെ അണിയറ പ്രവർത്തകരും അവകാശപ്പെടുന്നത്. തലൈവരും തലയും തമ്മിലുള്ള ബോക്സ് ഓഫീസ് യുദ്ധത്തിൽ ആര് ജയിക്കും എന്നറിയാൻ ഇനി അധികം ദിവസങ്ങൾ ഇല്ല. അഡ്വാൻസ് ബുക്കിങ്ങിൽ ഇപ്പോൾ തന്നെ ഈ ചിത്രങ്ങൾ തമിഴ് നാട്ടിൽ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ആരാധകർ ആണെങ്കിൽ വമ്പൻ ആവേശത്തോടെയാണ് ഈ ചിത്രങ്ങളെ സ്വീകരിക്കാൻ കാത്തിരിക്കുന്നത്. കേരളത്തിൽ പേട്ട എത്തിക്കുന്നത് യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരന്റെ നിർമ്മാണ- വിതരണ കമ്പനി ആണെങ്കിൽ ഇവിടെ വിശ്വാസം എത്തിക്കുന്നത് ടോമിച്ചൻ മുളകുപാടത്തിന്റെ മുളകുപാടം റിലീസ് ആണ്. വമ്പൻ റിലീസ് തന്നെയാണ് രണ്ടു ചിത്രങ്ങളും ലക്ഷ്യമിടുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയുടെ സാന്നിധ്യം പേട്ടക്ക് അനുകൂലമായ ഘടകം ആണെങ്കിലും അജിത്തിന്റെ ഫാൻസ് പവർ തന്നെയാണ് വിശ്വാസത്തിന്റെ പ്ലസ് പോയിന്റ്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.