ഹോളിവുഡ് ചിത്രങ്ങളെ അനുസ്‌മരിപ്പിക്കുന്ന ഒരു ആക്ഷൻ ചിത്രവുമായി എത്തുകയാണ് തമിഴിലെ പ്രശസ്ത താരങ്ങളിലൊരായ ആര്യ. ക്യാപ്റ്റൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഓണം റിലീസായി സെപ്റ്റംബർ എട്ടിന് പ്രേക്ഷകരുടെ മുന്നിലെത്തും. ഈ ചിത്രത്തിന്റെ മലയാളം പോസ്റ്ററുകളും ഇപ്പോൾ പുറത്തു വന്നു കഴിഞ്ഞു. ഒരു വമ്പൻ ആക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ സൂപ്പർ ഹിറ്റായി മാറിയിരുന്നു. അന്യഗ്രഹ ജീവികളെ വേട്ടയാടാൻ നിയോഗിക്കപ്പെടുന്ന ഒരു മിലിറ്ററി ഓഫീസറുടെ കഥയാണ് ഈ ചിത്രം പറയുന്നതെന്ന സൂചനയാണ് ട്രൈലെർ നമ്മുക്ക് തന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ അധികം കണ്ടു പരിചയിച്ചിട്ടില്ലാത്ത ഒരു പ്രമേയമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത് എന്നത് തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്. എന്നും വ്യത്യസ്തമായ ചിത്രങ്ങളുമായി നമ്മുടെ മുന്നിലെത്തിയിട്ടുള്ള ശക്തി സൗന്ദർ രാജൻ രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്.
മലയാള നായികാ താരം ഐശ്വര്യ ലക്ഷ്മി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പഴയ തെന്നിന്ത്യൻ സൂപ്പർ നായികാതാരമായ സിമ്രാനും നിർണ്ണായക വേഷം ചെയ്തിട്ടുണ്ട്. എസ് യുവ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഡി ഇമ്മനാണ്. പ്രദീപ് ഇ രാഘവാണ് ക്യാപ്റ്റന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ക്യാപ്റ്റൻ കൂടാതെ മണി രത്‌നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ തമിഴ് ചിത്രമായ പൊന്നിയിൻ സെൽവൻ ആണ് ഐശ്വര്യ ലക്ഷ്മിയഭിനയിച്ചു ഇനി റിലീസ് ചെയ്യാനുള്ള തമിഴ് ചിത്രം. വിശാലിന്റെ ആക്ഷനെന്ന ചിത്രത്തിലൂടെതമിഴിൽ അരങ്ങേറിയ ഈ നടി ജഗമേ തന്തിരം, തമിഴ് ആന്തോളജി ചിത്രമായ പുത്തം പുതു കാലൈ വിടിയാതാ, ഗാർഗി എന്നിവയിലും അഭിനയിച്ചു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.