മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന വില്ലൻ നാളെ പ്രദർശനത്തിനെത്തുകയാണ്. പുലിമുരുകനെ തകർക്കുന്ന അഡ്വാൻസ് ബുക്കിങ് ആണ് വില്ലന് ലഭിക്കുന്നത്. ആദ്യ ദിന കലക്ഷൻ റെക്കോർഡ് വില്ലൻ സ്വന്തമാക്കും എന്നാണ് അണിയറ പ്രവർത്തകരും ആരാധകരും പ്രതീക്ഷിക്കുന്നത്.
മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, തമിഴ് നടൻ വിശാൽ, ഹൻസിക, തെലുങ്ക് താരം ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.
തമിഴിലെ സംവിധായകർക്കും താരങ്ങൾക്കുമായി ചെന്നൈയിൽ കഴിഞ്ഞ ദിവസം വില്ലന്റെ ഒരു പ്രിവ്യു ഷോ സംഘടിപ്പിച്ചിരുന്നു. ഗംഭീര അഭിപ്രായമാണ് പ്രിവ്യൂ ഷോ കഴിഞ്ഞപ്പോൾ വില്ലന് ലഭിച്ചത്.
വില്ലനിൽ അതിഗംഭീരപ്രകടനമാണ് മോഹൻലാൽ കാഴ്ചവച്ചിരിക്കുന്നതെന്നും ഒരു ഇമോഷനൽ ത്രില്ലറാണ് വില്ലനെന്നുമാണ് പ്രശസ്ത തമിഴ് സംവിധായകൻ മിഷ്കിൻ വില്ലൻ കണ്ട ശേഷം പറഞ്ഞത്. മഞ്ജു വാര്യർ, വിശാൽ തുടങ്ങിയ താരങ്ങളുടെ പക്വതയാർന്ന പ്രകടനത്തെയും മിഷ്കിൻ പ്രശംസിച്ചു.
സംവിധായകൻ ബി ഉണ്ണികൃഷ്ണൻ മനോഹരമായി ഒരുക്കിയ ചിത്രമാണിതെന്ന് പറഞ്ഞ ശേഷം എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകളും മിഷ്കിൻ നേർന്നു.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
This website uses cookies.