ഫഹദ് ഫാസിൽ നായകനായ മലയൻ കുഞ്ഞ് പ്രേക്ഷകരുടെ കയ്യടിയും നിരൂപകരുടെ പ്രശംസയും നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. ഇപ്പോഴിതാ തമിഴ് സിനിമയിൽ നിന്നും മലയൻ കുഞ്ഞിനെ തേടി അഭിനന്ദനം വന്നിരിക്കുകയാണ്. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ രണ്ട് സൂപ്പർ ഹിറ്റ് ക്ലാസ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയെടുത്ത മാരി സെൽവരാജ് ആണ് ഈ ചിത്രം കണ്ട് അഭിപ്രായം പങ്കു വെച്ചിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം ട്വിറ്ററിലൂടെ ആണ് മാരി സെൽവരാജ് പ്രേക്ഷകരോട് പങ്കു വെച്ചത്. തല തലങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് മലയൻ കുഞ്ഞെന്നും ഈ ചിത്രത്തിന്റെ വളരെ സെന്‍സിറ്റീവ് ആയ കഥ മുതല്‍ ഫഹദ് ഫാസിലിന്റെ ഗംഭീര പ്രകടനവും എ ആര്‍ റഹ്മാന്റെ മനസ്സിനെ വേട്ടയാടുന്ന സംഗീതവും അതുപോലെ ചിത്രത്തിന്റെ റിയലിസ്റ്റിക് ആയ മേക്കിങ്ങുമൊക്കെ ഇതിനെ വ്യത്യസ്തമായ തലങ്ങളിലൂടെ ആസ്വാദ്യകരമാക്കുന്നു എന്ന് മാരി സെൽവരാജ് പറയുന്നു.
മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ ആണ് ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും, ഗംഭീരമായ തീയേറ്റർ അനുഭവമാണ് ചിത്രം തരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. മലയൻ കുഞ്ഞിന്റെ അണിയറ പ്രവർത്തകർക്ക് എല്ലാവിധ ആശംസകളും നേർന്നു കൊണ്ടാണ് മാരി സെൽവരാജ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. മാരി സെൽവരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ മാമന്നനിൽ ഫഹദ് ഫാസിലാണ് നായകനായി അഭിനയിക്കുന്നത്. മഹേഷ് നാരായണന്‍റെ രചനയില്‍ നവാഗതനായ സജിമോന്‍ പ്രഭാകര്‍ ആണ് മലയൻകുഞ്ഞ് സംവിധാനം ചെയ്തിരിക്കുന്നത്. ഫാസിൽ നിർമ്മിച്ച ഈ ചിത്രം ഒരു സർവൈവൽ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ഉരുൾപൊട്ടലിൽ ഭൂമിക്കടിയിൽ പെട്ട് പോകുന്ന ഒരു യുവാവിന്റെ അതിജീവന കഥയാണ് ചിത്രം പറയുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.