രജനികാന്ത് ചിത്രം ജയിലർ, വിജയ് ചിത്രങ്ങളായ വാരിസ്, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും ഏറെ സുപരിചിതമായ അഭിനേതാവാണ് വി ടി വി ഗണേഷ്. വ്യത്യസ്ഥമായ ശബ്‌ദം കൊണ്ടും അഭിനയം കൊണ്ടുമാണ് അദ്ദേഹം വേറിട്ട് നിൽക്കുന്നത്. ജനപ്രിയ നായകൻ ദിലീപും അരുൺ ഗോപിയും ഒന്നിക്കുന്ന ബാന്ദ്രയിലൂടെ അദ്ദേഹം ഇപ്പോൾ മലയാള സിനിമ ലോകത്തേക്കും കടന്നുവരികയാണ്. ഗോസ്വാമി എന്ന കഥാപാത്രത്തെയാണ് ഗണേഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ദിലീപിന്റെ നായികയായി തമന്ന എത്തുന്ന ചിത്രം നവംബർ പത്തിന് തീയറ്ററുകളിൽ എത്തും.
2002ൽ പുറത്തിറങ്ങിയ റെഡ് എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നുവന്ന വി ടി വി ഗണേഷ് തമിഴകത്തിലെ അറിയപ്പെടുന്ന ഒരു പ്രൊഡ്യൂസർ കൂടിയാണ്. ഗൗതം മേനോന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് അദ്ദേഹം. ആ ചിത്രത്തിലെ ഗണേഷ് എന്ന അദ്ദേഹത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിന്റെ ലഘൂകരിച്ച പേരായ ‘വി ടി വി’ അതിന് ശേഷം അദ്ദേഹം തന്റെ പേരിനൊപ്പം ചേർത്തു.
ബാന്ദ്രയിൽ ആലയായി മാസ്സ് ഗെറ്റപ്പിൽ ദിലീപ് എത്തുമ്പോൾ നായിക താരയായി തമന്നയും എത്തുന്നു. മാസ്സ് ആക്ഷനൊപ്പം ആഴമേറിയ കുടുംബ ബന്ധങ്ങളെ കുറിച്ചും ചിത്രം സംസാരിക്കുന്നുണ്ട്. പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. മംമ്ത മോഹൻദാസും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ ഒരുങ്ങുന്നത്.
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
This website uses cookies.