തമിഴകത്തിന്റെ യുവ താര നിരയിലെ പ്രധാനി ആണ് കാർത്തി. കഴിഞ്ഞ മാസം റിലീസ് ചെയ്ത കൈദി എന്ന ലോകേഷ് കനകരാജ് ചിത്രം നേടിയ ബ്ലോക്ക്ബസ്റ്റർ വിജയത്തോടെ കാർത്തിയുടെ താരമൂല്യം വളരെ ഉയർന്നു കഴിഞ്ഞു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് തന്റെ ആരാധകന്റെ വിയോഗത്തിൽ വികാരഭരിതനായി കണ്ണീർ വാർക്കുന്ന കാർത്തിയുടെ ചിത്രങ്ങൾ ആണ്. കാർത്തിയുടെ ചെന്നൈയിൽ ഉള്ള ആരാധക വൃന്ദത്തിലെ പ്രധാനികളിൽ ഒരാളായിരുന്നു നിത്യാനന്ദ്. അദ്ദേഹം ഒരു അപകടത്തിൽ മരിക്കുകയും ആ മരണ വീട്ടിൽ തന്റെ ആരാധകനെ അവസാനമായി കാണാൻ കാർത്തി ഇന്ന് രാവിലെ എത്തിച്ചേരുകയും ചെയ്തിരുന്നു. അവിടെ നിന്നുള്ള കാർത്തിയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
അതിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത തന്റെ പുതിയ ചിത്രമായ തമ്പിയുടെ പ്രസ് മീറ്റിലും കാർത്തി പങ്കെടുത്തു. മരണപ്പെട്ട ആരാധകനു വേണ്ടി ഒരു മിനിട്ടു മൗനം ആചരിച്ചതിനു ശേഷമാണു ആ പ്രസ് മീറ്റ് കാർത്തി ആരംഭിച്ചത് തന്നെ. ഡിസംബർ ഇരുപതിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ കാർത്തിയും ജ്യോതികയും ആണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ജീത്തു ജോസഫ്, കാർത്തി, ജ്യോതിക, സത്യരാജ് എന്നിവരും അതിഥി ആയി സൂര്യയും ആ പ്രസ് മീറ്റിൽ പങ്കെടുത്തു. തമ്പിയുടെ വിശേഷങ്ങൾക്ക് ഒപ്പം കൈദി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകും എന്ന കാര്യവും കാർത്തി സ്ഥിതീകരിച്ചു. തമ്പി എന്ന ചിത്രം ജീത്തു ജോസഫ് ഒരുക്കിയ രണ്ടാമത്തെ തമിഴ് ചിത്രമാണ്. ദൃശ്യത്തിന്റെ തമിഴ് റീമേക് ആയ പാപനാശം ആയിരുന്നു ജീത്തുവിന്റെ ആദ്യ തമിഴ് ചിത്രം. ദൃശ്യത്തിന് ശേഷം മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് ജീത്തു ജോസഫ് അടുത്തതായി ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ്…
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ…
ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ എക്സ്ട്രാ ഡീസന്റ് മൂവി. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ…
This website uses cookies.