[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നേരത്തിൽ ആദ്യം നായകനാക്കാൻ ശ്രമിച്ചത് ഈ തമിഴ് യുവ താരത്തെ;ചിത്രത്തിൽ നിവിൻ പോളി എത്തിയ കഥ പറഞ്ഞു അൽഫോൻസ് പുത്രൻ..!

മലയാളികളുടെ പ്രീയപ്പെട്ട സംവിധായകൻ അൽഫോൻസ് പുത്രൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് നേരം. നിവിൻ പോളി- നസ്രിയ നസിം ജോഡി അഭിനയിച്ച ഈ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. എന്നാൽ ഈ ചിത്രത്തിൽ ആദ്യം നിവിൻ പോളിയെ അല്ല താൻ നായകനായി തീരുമാനിച്ചത് എന്നും പിന്നെ എങ്ങനെയാണു നേരം നിവിൻ പോളിയിലേക്കു എത്തിയതെന്നുമുള്ള കഥ ഫിലിം കംപാനിയൻ എന്ന മാധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുകയാണ് അൽഫോൻസ് പുത്രൻ. നേരം എന്നത് ആദ്യം ഹൃസ്വ ചിത്രമായി 2009 ഇൽ ഒരുക്കിയപ്പോൾ നിവിൻ പോളി ആയിരുന്നു അതിന്റെ നിർമ്മാതാവ് എന്നും പക്ഷെ അന്ന് നിവിൻ അതിൽ അഭിനയിച്ചിരുന്നില്ല എന്നും അൽഫോൻസ് പറയുന്നു. പിന്നീട് എലി എന്ന പേരിൽ അൽഫോൻസ് പുത്രൻ ഒരുക്കിയ ഹൃസ്വ ചിത്രത്തിൽ നിവിൻ അഭിനയിച്ചു. അതിനു ശേഷം അൽഫോൻസ് പുത്രൻ ഒരുക്കിയത് സൂപ്പർ ഹിറ്റായ നെഞ്ചോടു ചേർത്ത് എന്ന ആൽബം സോങ് ആണ്. അതിൽ നിവിൻ- നസ്രിയ ജോഡിയാണ്‌ അഭിനയിച്ചത്.

പിന്നീട് നേരം സംഭവിക്കുമ്പോൾ, അത് തമിഴിൽ കൂടി ഒരുക്കാൻ പ്ലാൻ ചെയ്തതിനാൽ പ്രശസ്ത തമിഴ് യുവ താരം ജയ് ആണ് നായകനായി തന്റെ മനസ്സിൽ എത്തിയത് എന്നും, എന്നാൽ ജയ് യുടെ തിരക്ക് മൂലം അദ്ദേഹവുമായി സംസാരിക്കാൻ പോലും സാധിക്കാത്ത അവസ്ഥ വന്നപ്പോൾ മറ്റൊരു തമിഴ് യുവ നടനായ വൈഭവിനെയാണ് നായകനായി ആലോചിച്ചത് എന്നും അൽഫോൻസ് പുത്രൻ പറയുന്നു. എന്നാൽ പിന്നീട് നേരത്തിന്റെ നിർമ്മാതാവ് തന്നെയാണ് നെഞ്ചോട് ചേർത്ത് എന്ന സൂപ്പർ ഹിറ്റ് ആൽബം സോങിലെ അതേ നായകനും നായികയും തന്നെ ഇതിലും മതി എന്ന് നിർദേശിച്ചതും, നേരം നിവിൻ പോളിയിലേക്കു എത്തുന്നതും.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

4 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

4 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.