മലയാളികളുടെ പ്രീയപ്പെട്ട സംവിധായകൻ അൽഫോൻസ് പുത്രൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് നേരം. നിവിൻ പോളി- നസ്രിയ നസിം ജോഡി അഭിനയിച്ച ഈ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. എന്നാൽ ഈ ചിത്രത്തിൽ ആദ്യം നിവിൻ പോളിയെ അല്ല താൻ നായകനായി തീരുമാനിച്ചത് എന്നും പിന്നെ എങ്ങനെയാണു നേരം നിവിൻ പോളിയിലേക്കു എത്തിയതെന്നുമുള്ള കഥ ഫിലിം കംപാനിയൻ എന്ന മാധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുകയാണ് അൽഫോൻസ് പുത്രൻ. നേരം എന്നത് ആദ്യം ഹൃസ്വ ചിത്രമായി 2009 ഇൽ ഒരുക്കിയപ്പോൾ നിവിൻ പോളി ആയിരുന്നു അതിന്റെ നിർമ്മാതാവ് എന്നും പക്ഷെ അന്ന് നിവിൻ അതിൽ അഭിനയിച്ചിരുന്നില്ല എന്നും അൽഫോൻസ് പറയുന്നു. പിന്നീട് എലി എന്ന പേരിൽ അൽഫോൻസ് പുത്രൻ ഒരുക്കിയ ഹൃസ്വ ചിത്രത്തിൽ നിവിൻ അഭിനയിച്ചു. അതിനു ശേഷം അൽഫോൻസ് പുത്രൻ ഒരുക്കിയത് സൂപ്പർ ഹിറ്റായ നെഞ്ചോടു ചേർത്ത് എന്ന ആൽബം സോങ് ആണ്. അതിൽ നിവിൻ- നസ്രിയ ജോഡിയാണ് അഭിനയിച്ചത്.
പിന്നീട് നേരം സംഭവിക്കുമ്പോൾ, അത് തമിഴിൽ കൂടി ഒരുക്കാൻ പ്ലാൻ ചെയ്തതിനാൽ പ്രശസ്ത തമിഴ് യുവ താരം ജയ് ആണ് നായകനായി തന്റെ മനസ്സിൽ എത്തിയത് എന്നും, എന്നാൽ ജയ് യുടെ തിരക്ക് മൂലം അദ്ദേഹവുമായി സംസാരിക്കാൻ പോലും സാധിക്കാത്ത അവസ്ഥ വന്നപ്പോൾ മറ്റൊരു തമിഴ് യുവ നടനായ വൈഭവിനെയാണ് നായകനായി ആലോചിച്ചത് എന്നും അൽഫോൻസ് പുത്രൻ പറയുന്നു. എന്നാൽ പിന്നീട് നേരത്തിന്റെ നിർമ്മാതാവ് തന്നെയാണ് നെഞ്ചോട് ചേർത്ത് എന്ന സൂപ്പർ ഹിറ്റ് ആൽബം സോങിലെ അതേ നായകനും നായികയും തന്നെ ഇതിലും മതി എന്ന് നിർദേശിച്ചതും, നേരം നിവിൻ പോളിയിലേക്കു എത്തുന്നതും.
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഫ്രാഗ്രന്റ്…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
This website uses cookies.