മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ റിലീസ് ആണ് വൈശാഖ് ഒരുക്കിയ മാസ്സ് ചിത്രമായ മധുര രാജ. ഉദയ കൃഷ്‌ണ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഒരു പ്രധാനപ്പെട്ട വേഷം ചെയ്തത് തമിഴ് നടൻ ജയ് ആണ്. തമിഴിലെ ഉയർന്നു വരുന്ന താര സാന്നിധ്യമായ ജയ് ആദ്യമായാണ് മലയാളത്തിൽ അഭിനയിച്ചത്. ചിന്ന രാജ എന്ന കഥാപാത്രം ആയാണ് ജയ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. മലയാളി പ്രേക്ഷകർക്കിടയിലും ഏറെ പോപ്പുലർ ആയ ജയ് ഇപ്പോൾ മധുര രാജയിലെ തന്റെ അനുഭവം പങ്കു വെക്കുകയാണ്. ഒരു സൂപ്പർ താരം എന്ന മട്ടിൽ അല്ല ഒരു സുഹൃത്തിനെ പോലെ ആണ് മമ്മൂട്ടി പെരുമാറിയത് എന്നു ജയ് പറയുന്നു.
അദ്ദേഹത്തിന്റെ ഹ്യൂമർ സെൻസും കെയറിങ്ങും ഏറെ വലുതാണെന്നും ജയ് പറയുന്നു. അദ്ദേഹത്തിൽ നിന്ന് ഏറെ പഠിച്ചു എന്നും ജയ് പറയുന്നു. തന്ന സ്നേഹത്തിനും കരുതലിനും ജയ് നന്ദി പറയുകയും ചെയ്യുന്നു. ചിത്രത്തിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന വേഷമാണ് ജയ് ചെയ്തിരിക്കുന്നത്. തെലുങ്കു താരം ജഗപതി ബാബു വില്ലൻ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ അനുശ്രീ, മഹിമ നമ്പ്യാർ എന്നിവർ ആണ് നായികമാർ. പ്രശാന്ത് അലക്‌സാണ്ടർ, നെടുമുടി വേണു, നോബി, വിജയ രാഘവൻ, ആർ കെ സുരേഷ്, അന്ന രാജൻ, സന്തോഷ് കീഴാറ്റൂർ, നരേൻ, ഷംന കാസിം, വിനയ പ്രസാദ്, എം ആർ ഗോപ കുമാർ, അജു വർഗീസ്, ബിജു കുട്ടൻ, ജയൻ ചേർത്തല എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. നെൽസൻ ഐപ്പ് ആണ് മധുര രാജ നിർമ്മിച്ചിരിക്കുന്നത്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്‌സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
This website uses cookies.