സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘രാജാ 2’. മമ്മൂട്ടി- പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് പോക്കിരിരാജ. 2010 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാവുമെന്ന് വൈശാഖ് മുമ്പ് സൂചിപ്പിച്ചിരുന്നു, ഉദയ് കൃഷ്ണയാണ് രാജാ 2ന് വേണ്ടി തിരക്കഥ എഴുത്തിയിരിക്കുന്നത്. രാജാ എന്ന കഥാപാത്രത്തെ മാത്രമാണ് രണ്ടാം ഭാഗത്തിൽ കാണാൻ സാധിക്കുകയുള്ളൂവെന്നും കഥാന്തരീക്ഷം ആദ്യ ഭാഗത്തിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ രണ്ട് നായികമാർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. ആദ്യ നായികയായി അനുശ്രീ വേഷമിടും, എന്നാൽ രണ്ടാമത്തെ നായികയെ തീരുമാനിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടമാണ് ചിത്രം നിർമ്മിക്കാൻ തീരുമാനിച്ചത്, പക്ഷേ അവസാന നിമിഷം അദ്ദേഹം പ്രോജക്റ്റ് ഉപേക്ഷിക്കുകയും നെൽസനാണ് ഇപ്പോൾ രാജ 2 നിർമ്മിക്കുന്നത്.
പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന രാജാ 2വിന്റെ ചിത്രീകരണം ആഗസ്റ്റ് 9ന് ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നത്. ആദ്യ ഷെഡ്യുൾ എറണാകുളത്താണ് ചിത്രികരിക്കുന്നത്. തമിഴ് നടൻ ജയ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട് എന്നാണ് അവസാനം വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ റാണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ജയ്. വിജയ് ചിത്രം ഭഗവതിയിലൂടെയാണ് തമിഴ് സിനിമയിലേക്ക് കാലെടുത്തു വെക്കുന്നത്. കൈനിറയെ ചിത്രങ്ങലുള്ള താരം മലയാളത്തിൽ മെഗാസ്റ്റാറിനൊപ്പം ഒരു പ്രധാന വേഷത്തിൽ വൈകാതെ പ്രത്യക്ഷപ്പെടും. മമ്മൂട്ടി തെലുഗ് ചിത്രം ‘യാത്ര’ യുടെ ഷൂട്ടിങിനായി ഹൈദരാബാദിലാണ്. മാമാങ്കത്തിന്റെ മൂന്നാം ഷെഡ്യുളും പൂർത്തിയാക്കിയ ശേഷം മാത്രമായിരിക്കും രാജാ2ൽ ജോയിൻ ചെയ്യുക. അടുത്ത വർഷം സമ്മർ റിലീസായി ചിത്രം പ്രദർശനത്തിനെത്തും.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.