തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചതിന്റെ സന്തോഷത്തിൽ ആണ് നടൻ ആര്യ. പാ രഞ്ജിത് ഒരുക്കിയ സർപാട്ട പരമ്പര എന്ന ചിത്രം രണ്ടു ദിവസം മുൻപാണ് ആമസോണ് പ്രൈം റിലീസ് ആയി എത്തിയത്. ഗംഭീര പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയ ഈ ചിത്രം ഇപ്പോൾ ദേശീയ തലത്തിൽ വരെ ട്രെൻഡിങ് ആണ്. കബിലൻ എന്ന കേന്ദ്ര കഥാപാത്രമായി ആര്യയുടെ അതിഗംഭീര പ്രകടനം ആണ് ഈ ചിത്രത്തിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത്. ചിത്രം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിനൊപ്പം തനിക്ക് ഒരു കുഞ്ഞു ജനിച്ചതിന്റെ ആഹ്ലാദത്തിൽ കൂടിയാണ് ആര്യ. ആര്യ- സായ്‌യേഷ ദമ്പതികൾക്ക് ഒരു പെണ്കുട്ടി ജനിച്ച വിവരം ആര്യയുടെ അടുത്ത സുഹൃത്തായ നടൻ വിശാൽ ആണ് പുറത്തു വിട്ടത്. വിശാലിന്റെ വില്ലൻ ആയി ആര്യ അഭിനയിക്കുന്ന എനിമി എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ് ഇപ്പോൾ.
വിശാലിന്റെ വില്ലൻ ആയി അഭിനയിച്ചത് പോലെ വേറെ ആരുടെ കൂടെയാണ് തമിഴിൽ വില്ലനായി അഭിനയിക്കാൻ ആഗ്രഹം എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ആര്യ. തല അജിത് സാറിന്റെ വില്ലൻ ആയി താൻ അഭിനയിച്ചു കഴിഞ്ഞു എന്നും, ഇനി ആഗ്രഹം ദളപതി വിജയ്‌യുടെ വില്ലൻ ആയി അഭിനയിക്കാൻ ആണെന്നും ആര്യ പറയുന്നു. അതിനുള്ള അവസരം ലഭിച്ചാൽ തീർച്ചയായും ചെയ്യും എന്നും ആര്യ പറഞ്ഞു. കേരളത്തിൽ ജനിച്ച ആര്യ തമിഴ് സിനിമയിലൂടെയാണ് താരമായി മാറിയത്. മലയാളത്തിൽ ഉറുമി, ദി ഗ്രേറ്റ് ഫാദർ, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.