ചാനല് പരിപാടിയായ ‘ലിപ് സിങ് ബാറ്റില്’ എന്ന പരിപാടിയിൽ സൂപ്പര്സ്റ്റാര് രജനീകാന്തിനെ അനുകരിച്ച് നടി തമന്ന ഭാട്ടിയ. കുട്ടിക്കാലം മുതലേ എന്റെ ഏറ്റവും വലിയ ആവേശമായ വ്യക്തിക്കുള്ള പ്രണാമമാണിത്.
ഇതുവരെ ഞാന് അവതരിപ്പിച്ച കഥാപാത്രങ്ങളേക്കാളൊക്കെ വെല്ലുവിളി നിറഞ്ഞതാണിതെന്ന് തമന്ന വ്യക്തമാക്കി. സ്റ്റാര്പ്ലസില് ശനിയാഴ്ച പരിപാടി ടെലികാസ്റ്റ് ചെയ്യും. പരിപാടിയില് ‘ലുംഗി ഡാന്സ്’ എന്ന പാട്ടിനും താരം ചുവട് വെയ്ക്കും.
രജനീകാന്തിന്റെ കടുത്ത ആരാധികയാണ് തമന്ന. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് മാസിക തെരഞ്ഞെടുത്ത സ്റ്റൈൽ മന്നന്റെ ആരാധകർ കാത്തിരിക്കുന്ന അടുത്ത ചിത്രം യന്തിരന് 2.0 ആണ്.
രജനീകാന്ത് ശങ്കർ കൂട്ടുകെട്ടിൽ 2010 ൽ പുറത്തിറങ്ങിയ യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. എമി ജാക്സൺ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. എ ആർ റഹ്മാൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.