സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് മിൽക്ക് ബ്യുട്ടി എന്നറിയപ്പെടുന്ന നായികയാണ് തമന്ന. തമിഴ്, തെലുഗ്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2005 ൽ പുറത്തിറങ്ങിയ ചന്ദ് സാ റോഷൻ ചഹ്റ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് താരം സിനിമ മേഖയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2006 ൽ പുറത്തിറങ്ങിയ കേടിയാണ് തമന്നയുടെ ആദ്യ തമിഴ് ചിത്രം. അയൺ, പയ്യ എന്നീ ചിത്രങ്ങളാണ് കരിയറിൽ ഒരു വഴിത്തിരിവ് സൃഷ്ട്ടിച്ചത്. അടുത്തിടെ കോവിഡ് പോസിറ്റീവ് ആയിരുന്ന തമന്ന ഇപ്പോൾ രോഗമുക്തയായി ഷൂട്ടിങ് തിരക്കുകളിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. ആഹാ വിഡിയോയിൽ സമന്ത അക്കിനേനി അവതരിപ്പിക്കുന്ന സാം ജാം എന്ന പ്രോഗ്രാമിൽ തമന്ന പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
ഏത് നടനെയാണ് ചുംബിക്കുവാൻ ആഗ്രഹിക്കുന്നത് എന്ന സമന്തയുടെ ചോദ്യത്തിന് തമന്ന നൽകിയ മറുപടി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുകയാണ്. തെലുഗിൽ വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് സെൻസേഷനായി മാറിയ വിജയ് ദേവരകൊണ്ടയെയാണ് ഇപ്പോൾ ചുംബിക്കാൻ ആഗ്രഹിക്കുന്നതെന്ന് തമന്ന തുറന്ന് പറയുകയുണ്ടായി. വിജയ്യുമായി ഒരു കൂടിക്കാഴ്ച ഉടൻ തന്നെ നടത്തി തരാമെന്നാണ് സമന്ത അതിന് മറുപടി കൊടുത്തത്. അർജ്ജുൻ റെഡ്‌ഡി എന്ന ഒറ്റ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ ഒട്ടാകെ ആരാധകരെ സൃഷ്ട്ടിച്ച താരമാണ് വിജയ് ദേവരകൊണ്ട. തെലുങ്ക് ചിത്രങ്ങളായ ദാറ്റ് ഈസ് മഹാലക്ഷ്മി, സീറ്റിമാർ, ഗുർത്തുണ്ട സീതാകാലം, അന്ധാഥുനിന്റെ തെലുങ്ക് റീമേക്ക്, ബോളിവുഡ് ചിത്രം ബോലേ ചുടിയാൻ എന്നീ ചിത്രങ്ങളാണ് തമന്നയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.