തമിഴകത്തിന്റെ തലൈവർ സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയിലർ. കോലമാവ് കോകില, ഡോക്ടർ, ബീസ്റ്റ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ പുറത്ത് വരികയും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ നായികയാരായിരിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. തെന്നിന്ത്യൻ സൂപ്പർ നായികമാരിലൊരാളായ തമന്നയായിരിക്കും ഇതിലെ നായികയെന്ന വിവരമാണ് വരുന്നത്. പ്രശസ്ത ട്രേഡ് അനലിസ്റ്റായ രമേശ് ബാലയാണ് ഈ വിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്. അടുത്തിടെയാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിലാരംഭിച്ചത്. രജനികാന്തിന്റെ 169 ആം ചിത്രമാണ് ജയിലർ. ശിവ ഒരുക്കിയ അണ്ണാത്തെയ്ക്കു ശേഷം രജനികാന്ത് നായകനായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സൺ പിക്‌ചേഴ്‌സാണ്.
രമ്യ കൃഷ്ണനും ശ്കതമായ ഒരു വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഓഗസ്റ്റ് പതിനഞ്ചിനാണ് രജനികാന്ത് ജോയിൻ ചെയ്യുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണനാണ്. സംവിധായകൻ നെല്‍സണ്‍ തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. തിരക്കഥാ രചനയിൽ നെൽസനെ സഹായിക്കാൻ പ്രശസ്ത സംവിധായകൻ കെ എസ് രവികുമാർ ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നു നേരത്തെ വാർത്തകൾ വന്നിരുന്നു. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാവും രജനികാന്ത് ഈ ചിത്രത്തിലവതരിപ്പിക്കുകയെന്നും, ചെന്നൈ ഷെഡ്യൂൾ കഴിഞ്ഞതിനു ശേഷം ഹൈദെരാബാദിലാവും ജയിലറിന്റെ ബാക്കി ചിത്രീകരണം നടക്കുകയെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അണ്ണാത്തെ എന്ന ചിത്രം ബോക്സ് ഓഫീസിൽ തകർന്നത് കൊണ്ട് തന്നെ ജയിലറിന്റെ വിജയം രജനികാന്തിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.