കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന എമ്പുരാൻ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അതിഥി താരമായി മമ്മൂട്ടി എത്തുമെന്നത്. ഔദ്യോഗികമായി യാതൊരു വിധ സ്ഥിരീകരണവും ഇല്ലെങ്കിലും മലയാള സിനിമ കണ്ട ഏറ്റവും വലിയ ചിത്രമെന്ന നിലയിൽ ഒരുങ്ങുന്ന എമ്പുരാനിൽ മമ്മൂട്ടിയും ചെറിയ വേഷത്തിൽ എത്തുമെന്ന വാർത്തകൾ ആരാധകരെ ആവേശഭരിതരാക്കി.
എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് എമ്പുരാൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഇതുവരെ മമ്മൂട്ടിയെ സമീപിച്ചിട്ടില്ല എന്നാണ്. മോഹൻലാൽ- മമ്മൂട്ടി ടീം ഒരു വലിയ ഇടവേളക്ക് ശേഷം ഒന്നിക്കുന്ന ഒരു ചിത്രം വരുന്നുണ്ട് എങ്കിലും, അത് എമ്പുരാൻ അല്ലെന്നാണ് സൂചന. എന്നാൽ മോഹൻലാൽ- മമ്മൂട്ടി- പൃഥ്വിരാജ് ടീം ഒന്നിക്കാൻ സാധ്യതയുള്ള മറ്റൊരു പ്രോജക്ടിന്റെ ചർച്ചകൾ നടക്കുകയാണെന്നും വാർത്തകളുണ്ട്. ആ പ്രോജക്ടിന്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം ഉണ്ടായാൽ ഇവർ മൂന്നു പേരെയും ഒരുമിച്ചു സ്‌ക്രീനിൽ കാണാൻ പ്രേക്ഷകർക്ക് സാധിക്കും.
മോഹൻലാൽ നായകനായ എമ്പുരാനിൽ സംവിധായകനായ പൃഥ്വിരാജ് സുകുമാരനും വേഷമിടുന്നുണ്ട്. മോഹൻലാൽ കഥാപാത്രത്തിന്റെ വലം കൈയ്യായ സയ്ദ് മസൂദ് എന്ന കഥാപാത്രമാണ് എമ്പുരാനിൽ പൃഥ്വിരാജ് ചെയ്യുന്നത്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നവംബർ മാസത്തോടെ ചിത്രീകരണം പൂർത്തിയാക്കും. മുരളി ഗോപി രചിച്ച ഈ ചിത്രം മോഹൻലാൽ- പൃഥ്വിരാജ് ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്. എമ്പുരാന് ശേഷം ഈ സിനിമാ സീരിസിന് ഒരു മൂന്നാം ഭാഗവും ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.