പൃഥ്വിരാജ്- സുപ്രിയ ദമ്പതികളുടെ മകൾ അലംകൃതയ്ക്ക് സിറിയയിൽ നിന്നും പുതിയൊരു സുഹൃത്തിനെ ലഭിച്ചിരിക്കുന്നു. കഴിഞ്ഞദിവസമാണ് സുപ്രിയ തന്റെ മകൾ അലംകൃതയ്ക്ക് സിറിയൻ നീന്തൽ താരമായ യുസ്ര മർദിനയോട് കടുത്ത ആരാധനയാണെന്ന് വെളിപ്പെടുത്തിയത്. ഈ വിശേഷം സുപ്രിയ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചത്. കഴിഞ്ഞ ദിവസം സുപ്രിയ തന്റെ മകൾ അലംകൃതയ്ക്ക് യുസ്ര മർദിനയെന്ന സിറിയൻ പെൺകുട്ടിയെ നേരിൽ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതായി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പറഞ്ഞിരുന്നു. അത്താഴ വേളയിൽ അടുത്ത അവധിക്കാല യാത്രകൾ പ്ലാൻ ചെയ്തു കൊണ്ടിരുന്നപ്പോൾ കുഞ്ഞ് അലംകൃത സിറിയയിൽ പോവണമെന്ന് ആവശ്യപ്പെട്ടു. കാരണം ആരാഞ്ഞപ്പോളാണ് അവിടെ താമസിക്കുന്ന വിമത പെൺകുട്ടികളിൽ ഒരാളായ യുസ്ര മർദിനയെ നേരിൽ കാണാനാണ് സിറിയയിൽ പോണം എന്ന് അലംകൃത ആവശ്യപ്പെട്ടത്. ഈ വിവരം സന്തോഷപൂർവ്വം സുപ്രിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു സന്തോഷ വാർത്ത കൂടി സുപ്രിയ പങ്കുവെച്ചത്.
ഇൻസ്റ്റഗ്രാമിലൂടെ യുസ്ര മർദിനയ്ക്ക് സുപ്രിയ സന്ദേശങ്ങൾ അയയ്ക്കുകയും യുസ്ര അതിന് മറുപടി നൽകിയതിന് സ്ക്രീൻഷോട്ടുകൾ പങ്കു വെച്ചു കൊണ്ടാണ് സുപ്രിയ തന്റെ സന്തോഷം അറിയിച്ചത്. അല്ലി നിങ്ങളെ നേരിൽ കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഒരുപാട് പെൺകുട്ടികൾക്ക് നിങ്ങളൊരു പ്രചോദനമാണെന്നും സുപ്രിയ പറയുന്നു. യുസ്ര മർദിന സുപ്രിയയ്ക്ക് വളരെ നല്ല മറുപടിയാണ് നൽകിയത്. ചെറുപ്പംമുതലേ ഇന്ത്യൻ സിനിമകൾ താൻ കാണാറുണ്ടെന്നും പറഞ്ഞ യുസ്ര മർദിന ശബ്ദ സന്ദേശം അയയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.