മെഗാ സ്റ്റാർ ചിരഞ്ജീവി തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി ഇന്ന് എത്തുകയാണ്. ലോകമെമ്പാടുമുള്ള സ്‌ക്രീനുകളിൽ ഇന്ന് അദ്ദേഹം നായകനായി എത്തുന്ന സെയ്‌റ നരസിംഹ റെഡ്ഢി എന്ന ചിത്രം റിലീസ് ചെയ്യും. പ്രശസ്ത നിർമ്മാണ – വിതരണ കമ്പനിയായ ജെമിനി സ്റ്റുഡിയോസ് ആണ് ഈ ചിത്രം കേരളത്തിൽ വമ്പൻ റിലീസ് ആയി എത്തിക്കുന്നത്. മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ മകൻ റാം ചരൺ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് സുരീന്ദർ റെഡ്‌ഡി ആണ്. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനും മുൻപേ, തെലുങ്കു നാട്ടിൽ നിന്നും ബ്രിട്ടീഷ് ആർമിക്കു എതിരെ പട പൊരുതിയ നരസിംഹ റെഡ്ഢി എന്ന പോരാളിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്.
തെലുങ്കു, തമിഴ്, മലയാളം, ഹിന്ദി എന്നിങ്ങനെ നാലു ഭാഷകളിൽ ആയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ഇതിന്റെ മലയാളം, തമിഴ്, തെലുങ്കു വേർഷനുകൾ ആണ് കേരളത്തിൽ എത്തിക്കുന്നത്. ഈ ചിത്രത്തിന്റെ മലയാളം പതിപ്പിന് വേണ്ടി വിവരണം നൽകിയിരിക്കുന്നത് മോഹൻലാൽ ആണ്. തമിഴിൽ കമൽ ഹാസനും തെലുങ്കിൽ പവൻ കല്യാണും ആണ് ഈ വിവരണങ്ങൾ നൽകുന്നത്. മെഗാ സ്റ്റാർ ചിരഞ്ജീവിക്ക് ഒപ്പം കിച്ച സുദീപ്, വിജയ് സേതുപതി, ജഗപതി ബാബു, അമിതാബ് ബച്ചൻ, നയൻതാര, തമന്ന, അനുഷ്ക ഷെട്ടി എന്നിവരും ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ഇതിന്റെ പ്രീ റിലീസ് പ്രമോഷന് വേണ്ടി രണ്ടു ദിവസം മുൻപാണ് ചിരഞ്ജീവി കൊച്ചിയിൽ എത്തിച്ചേർന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.