മലയാള സിനിമാ യുവത്വത്തിന് ശ്യാം പുഷ്‌കർ എന്ന പേര് അപരിചിതമല്ല . സിനിമയെ അത്രമേൽ ഇഷ്ട്ടപ്പെടുന്ന ഒരു യുവകൂട്ടുകെട്ടിന്റെ മുഖ്യഘടകമാണ് ശ്യാം പുഷ്‌കർ. മഹേഷിന്റെ പ്രതികാരം, ഡാ തടിയാ, ഇടുക്കി ഗോൾഡ് തുടങ്ങിയ സിനിമകൾക്ക് തിരക്കഥ ഒരുക്കിയ ശ്യാം പുഷ്‌കർ ഇപ്പോഴിതാ സംവിധാനരംഗത്തേക്ക് കടന്ന് വരികയാണ് .
ഏറെ പ്രതീക്ഷയോടെയാണ് ഈ വാർത്ത സിനിമാലോകം കേട്ടത്. മഹേഷിന്റെ പ്രതികാരത്തിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കിയ ശ്യാം പുഷ്‌കർ നവസിനിമാമോഹികൾക്ക് ഒരു പ്രചോദനമാണ്. സിനിമയിൽ മുഴച്ച് നിൽക്കുന്ന തന്റെ രാഷ്ട്രീയവും കലയോടുള്ള അർപ്പണബോധവും ശ്യാം പുഷ്‌കറിന്റെ സിനിമകളിൽ കാണാൻ കഴിയും.
ക്രിയേറ്റിവ് ഡയറക്ടർ ആയി പ്രവർത്തിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് ശ്യാം പുഷ്‌കറിന്റെ അവസാന ചിത്രം.
ഞാൻ സംവിധാനം ചെയ്താൽ നന്നാവുമെന്ന് തോന്നുന്ന ഒരു കഥ ലഭിച്ചിട്ടുണ്ടെന്നും അടുത്ത വർഷം ആ ചിത്രം പ്രതീക്ഷിക്കാം എന്നും ശ്യാം പുഷ്‌കർ മാധ്യമങ്ങളോട് പറഞ്ഞു. ദിലീഷ് പോത്താനൊപ്പമായിരിക്കും സിനിമയുടെ നിർമാണം ഉണ്ടാകുക. മോഹൻലാൽ എന്ന നടനെ പൂർണമായും ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു സിനിമ പ്രതീക്ഷിക്കാമെന്നും ശ്യാം കൂട്ടിച്ചേർത്തു. ഒരു സൂപ്പർ താരമായിരിക്കും ചിത്രത്തിലുണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.