നവാഗതനായ ടിനു പാപ്പച്ചൻ ഒരുക്കിയ ആക്ഷൻ ത്രില്ലർ ആയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രം ഇപ്പോൾ തന്നെ പ്രേക്ഷകർ ഈ സീസണിൽ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. അങ്കമാലി ഡയറീസ് ഫെയിം ആന്റണി വർഗീസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ വിനായകൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ഓരോ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയെടുക്കുകയും ചെയ്തിരുന്നു. പുറത്തു വരുന്ന ഓരോ പോസ്റ്ററുകളും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുകയാണ് എന്ന് മാത്രമല്ല സിനിമാ പ്രേമികളെ ആവേശം കൊള്ളിക്കുകയുമാണ്. ഇപ്പോഴിതാ ആ ആവേശം ഒന്ന് കൂടി വർധിപ്പിക്കാൻ ഈ ചിത്രത്തിന്റെ ട്രൈലെർ എത്താൻ പോവുകയാണ്. നാളെയാണ് ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയുക.
സൂര്യ സിനിമയുടെ ബാനറിൽ ബി സി ജോഷിയും സംവിധായകരായ ബി ഉണ്ണികൃഷ്ണൻ, ലിജോ ജോസ് പെല്ലിശ്ശേരി, നടനും തിരക്കഥാകൃത്തുമായ ചെമ്പൻ വിനോദ് എന്നിവരും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം മാർച്ച് മാസം അവസാനം തീയേറ്ററുകളിൽ എത്തും. ബി ഉണ്ണികൃഷ്ണന്റെ ആർ ഡി ഇല്ല്യൂമിനേഷൻ ആണ് ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ഷമീർ മുഹമ്മദ് എഡിറ്റിംഗും ദീപക് അലക്സാണ്ടർ പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിലീപ് കുര്യൻ ആണ്.
ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാന സഹായി ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകനായ ടിനു പാപ്പച്ചൻ. ഏതായാലും വലിയ പ്രതീക്ഷകളോടെയും ആവേശത്തോടെയുമാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.