swathanthryam ardharathriyil
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന്റെ ട്രൈലെർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയം എന്ന് പറയാം നമ്മുക്ക്. കാരണം ഇന്നലെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ ബോളിവുഡിൽ വരെ സംസാര വിഷയം ആയി കഴിഞ്ഞു എന്നാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
ബോളിവുഡ് താരങ്ങൾ വരെ ഈ ചിത്രത്തിന്റെ ട്രൈലറിനെ പ്രകീർത്തിച്ചു രംഗത്ത് വന്നു കഴിഞ്ഞു. ബോളിവുഡ് താരങ്ങളായ സുനിൽ ഷെട്ടി, ജാക്കി ഷെറോഫ് എന്നിവരാണ് ഈ ട്രൈലെർ കണ്ടിഷ്ടമായി തങ്ങളുടെ ട്വിറ്റെർ അക്കൗണ്ടുകളിലൂടെ ട്രൈലെർ ഷെയർ ചെയ്തു കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത്. സിനിമ ആസ്വദിക്കാൻ ഭാഷ ഒരിക്കലും ഒരു തടസമല്ല എന്നും , ഈ ചിത്രത്തിന്റെ ട്രൈലെർ തന്റെ ശ്രദ്ധയാർഷിച്ചു എന്നും പറഞ്ഞാണ് സുനിൽ ഷെട്ടി ഈ ട്രൈലെർ ഷെയർ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നായകനായ ആന്റണി വർഗീസിന് ആശംസകളും നേർന്നിട്ടുണ്ട് സുനിൽ ഷെട്ടി.
ട്രൈലെർ ഗംഭീരമായിട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് ജാക്കി ഷെറോഫ് ഈ ട്രൈലെർ ഷെയർ ചെയ്തിരിക്കുന്നത്. മലയാള സിനിമാ പ്രേമികളും വമ്പൻ വരവേൽപ്പാണ് ഈ ട്രെയിലറിന് നൽകിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്ന ഈ ട്രൈലെർ പ്രേക്ഷകരെ ത്രസിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്, ഒപ്പം ഈ ചിത്രത്തിന്റെ ഹൈപ്പ് വളരെയധികം വർധിപ്പിക്കുക കൂടിയാണ്.
നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ദിലീപ് കുര്യനും നിർമ്മിച്ചിരിക്കുന്നത് സൂര്യ സിനിമയുടെ ബാനറിൽ ബി സി ജോഷിയും ആർ ഡി ഇല്ല്യൂമിനേഷന്റെ ബാനറിൽ ബി ഉണ്ണിക്കൃഷ്ണനുമാണ്. ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവരും ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ആണ്. വിനായകൻ, ചെമ്പൻ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.