നവാഗതനായ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ നാളെ റിലീസിന് എത്തുകയാണ് ചിത്രത്തിന്റെ തീയറ്റർ ലിസ്റ്റ് പുറത്തു വിട്ടു. വിചാരണ തടവുകാരെ കേന്ദ്രീകരിക്കുന്ന ചിത്രം ജേക്കബ് എന്ന യുവാവിനെ ആസ്പദമാക്കി മുന്നോട്ട് പോകുന്നു. കോട്ടയത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ ജേക്കബ് കേസിൽ അകപ്പെട്ട് ജയിലിൽ ആകുന്നത് തുടർന്ന് ജയിലിൽ നടക്കുന്ന സംഭവബഹുലമായ കാര്യങ്ങളും ആണ് മാസ്സ് ആക്ഷൻ ചിത്രമായി ടിനു പാപ്പച്ചൻ ഒരുക്കിയിരിക്കുന്നത്.
അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ആന്റണി വർഗീസ് ആണ് ചിത്രത്തിലെ നായകൻ. ആന്റണി വർഗീസിനെ കൂടാതെ വിനായകൻ, ചെമ്പൻ വിനോദ് തുടങ്ങിയവർ ചിത്രത്തിൽ സുപ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ബി. ഉണ്ണികൃഷ്ണന്‍, ചെമ്പന്‍ വിനോദ്, ലിജോ ജോസ് പല്ലിശ്ശേരി, പി.സി. ജോഷി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അങ്കമാലിക്ക് ശേഷം ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ ട്രയ്ലർ മികച്ച പ്രതികരണം നേടിയിരുന്നു. ആരാധക പ്രതീക്ഷകൾക്കും കാത്തിരിപ്പുകൾക്കും വിരാമം കുറിച്ച് ചിത്രം നാളെ മുതൽ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.