നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രം സ്വാതന്ത്രം അർദ്ധരാത്രിയിൽ പ്രേക്ഷകരെ ആവേശത്തിലാക്കാൻ ഇനി കേരളത്തിന് പുറത്തും. ഈസ്റ്റർ റിലീസായി എത്തിയ ചിത്രം ഒപ്പമിറങ്ങിയ ചിത്രങ്ങളെയെല്ലാം മറി കടന്ന് കൂറ്റൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. അതിനിടെയാണ് ചിത്രം കാണുവാനുള്ള മറു നാടന്‍ മലയാളി പ്രേക്ഷകരുടെ കാത്തിരിപ്പിന് അറുതി വരുത്തി ചിത്രം കേരളത്തിന് പുറത്തും റിലീസിന് എത്തുന്നത്. ചിത്രം നിരവധി തീയറ്ററുകളില്‍ റിലീസിനെത്തും. ആദ്യ വാരം തന്നെ 5 കോടിക്ക് മുകൾ കളക്ഷൻ നേടി തകർപ്പൻ പ്രകടനമാണ് ചിത്രം കേരളത്തിൽ നിന്ന് മാത്രമായി നടത്തിയിരുന്നത്. മറ്റ് സ്ഥലങ്ങളിൽ കൂടി റിലീസിന് എത്തുന്നതോടെ ചിത്രം വലിയ വിജയം കൈവരിക്കും.
പൂർണ്ണമായും ജയിൽ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം ഒരു മാസ്സ് ത്രില്ലറാണ്. ആന്റണി വർഗീസാണ് ചിത്രത്തിൽ നായക വേഷം അവതരിപ്പിച്ചത്. വിനായകൻ, ചെമ്പൻ വിനോദ്, ടിറ്റോ വിൽസൺ തുടങ്ങിയവരും ചിത്രത്തിൽ അണിനിരന്നിരുന്നു. ജേക്കബ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ ജീവിതം ഒരു ദിവസം കൊണ്ട് മാറി മറിയുന്നതും ജയിലിൽ എത്തുന്നതുമാണ്. ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ചിത്രത്തിന്റെ വിജയത്തിലൂടെ തന്റെ നായക സ്ഥാനം ആന്റണി വർഗീസ് ഊട്ടിയുറപ്പിച്ചപ്പോൾ, ഓരോ രംഗങ്ങളിലും പ്രകടനത്താൽ കയ്യടി നേടി വിനായകനും ചെമ്പൻ വിനോദും വിസ്മയിപ്പിച്ചു. തിരക്കഥയിലും അവതരണത്തിലും മുതൽ എല്ലാ മേഖലയിലും മലയാള സിനിമ പ്രേക്ഷകർക്ക് പുതുമ സമ്മാനിച്ച ചിത്രമായിരുന്നു സ്വാതന്ത്രം അർദ്ധരാത്രിയിൽ. നവാഗതനായ ദിലീപ് കുര്യനാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ബി. സി. ജോഷി നിർമ്മിച്ച ചിത്രം ബി ഉണ്ണികൃഷ്‌ണൻ വിതരണത്തിന്.എത്തിച്ചിരിക്കുന്നു
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.