ഈസ്റ്റർ റിലീസായി പുറത്തുവന്ന സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ വൻ പ്രേക്ഷക പിന്തുണ നേടിക്കൊണ്ട് കുതിപ്പ് തുടരുകയാണ്. നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർക്ക് പുത്തൻ അനുഭവമായി മാറിയിരിക്കുന്നു. ജയിൽ പശ്ചാത്തലമാക്കി മലയാളത്തിൽ ഇന്നേവരെ ഒരുങ്ങിയ ചിത്രങ്ങളിൽ നിന്നുമെല്ലാം വ്യത്യസ്തമായിരുന്നു സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ചിത്രം. മലയാളത്തിൽ ഇന്നേവരെ കാണാത്ത ദൃശ്യാവിഷ്കരണം കൊണ്ടും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന കഥാമുഹൂർത്തങ്ങൾ കൊണ്ടും ചിത്രം ഒരു പുത്തൻ അനുഭവം തീർത്തിരിക്കുകയാണ്. ആദ്യ ദിവസങ്ങളിൽ യുവാക്കളായിരുന്നു ചിത്രം ഏറ്റെടുത്തതെങ്കിൽ പിന്നീട് കുടുംബപ്രേക്ഷകരും ചിത്രത്തെ വലിയ രീതിയിൽ സ്വീകരിച്ചു. ചിത്രം ഇതുവരെ അഞ്ച് കോടിയോളം കളക്ഷനുമായി തകർത്തു മുന്നേറുകയാണ്.
ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ആന്റണി വർഗ്ഗീസ് ആണ് നായകനായ ജേക്കബ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ജേക്കബ് ചില പ്രശ്നങ്ങളെത്തുടർന്ന് ജയിലിൽ ആകുന്നതാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ചിത്രത്തിൽ ആൻറണി വർഗീസിനൊപ്പം വിനായകൻ, ചെമ്പൻ വിനോദ്, ടിറ്റോ വിൽസൺ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു. നവാഗതനായ ദിലീപ് കുര്യനാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മലയാളികൾക്ക് വ്യത്യസ്ത അനുഭവം തീർത്ത ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരൻ ഗംഗാധരനാണ്. 80 ശതമാനത്തോളം ജയിലിൽ ചിത്രീകരിച്ച സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ നിർമ്മിച്ചിരിക്കുന്നത് ബി. സി. ജോഷിയാണ്. സംവിധായകനായ ബി ഉണ്ണികൃഷ്ണനാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണവുമായി ചിത്രം രണ്ടാം വാരവും കുതിപ്പ് തുടരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.