ഈസ്റ്റർ റിലീസായി കഴിഞ്ഞ മാസം പുറത്തിറങ്ങിയ ചിത്രം സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ കുതിപ്പ് തുടരുകയാണ്. മികച്ച പ്രതികരണം ആദ്യ ദിവസങ്ങളിൽ മുതൽ ലഭിച്ച ചിത്രം ആദ്യ വാരങ്ങളിൽ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വിഷു റിലീസായി കഴിഞ്ഞദിവസങ്ങളിൽ നിരവധി ചിത്രങ്ങൾ വിഷു റിലീസായി പുറത്തു വന്നെങ്കിലും സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ വീണ്ടും വിജയക്കുതിപ്പ് തുടരുകയാണ്. ആക്ഷന് പ്രാധാന്യം നൽകിയൊരുക്കിയ ത്രില്ലർ ചിത്രം യുവാക്കളും കുടുംബപ്രേക്ഷകരും ഏറ്റെടുത്തത് കൂടിയാണ് ചിത്രം ഇത്ര വലിയ വിജയമായി മാറിയിരിക്കുന്നതിന് കാരണം. അതിനാൽ തന്നെ ചിത്രം ആദ്യ ദിവസങ്ങളിൽ ഉണ്ടായിരുന്നത് പോലെ തന്നെ തിരക്കുകൾ പലയിടങ്ങളിലും ഇപ്പോഴും ഉണ്ട്. നവാഗതനായ ടിനു പാപ്പച്ചനാണ് ചിത്രത്തിന്റെ സംവിധായകൻ നിർവ്വഹിച്ചിരിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ആദ്യചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് സുപരിചിതനായ മാറിയ ആന്റണി വർഗീസാണ് ചിത്രത്തിലെ നായകൻ.
ഏതാണ്ട് 80 ശതമാനത്തോളം തടവറയിൽ ചിത്രീകരിച്ച സിനിമയാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. ചിത്രം വിചാരണ തടവുകാരുടെ കഥ പറയുന്നു ചിത്രത്തിൽ ജേക്കബ് തടവുകാരനായാണ് ആന്റണി വർഗീസ് എത്തുന്നത്. വിനായകൻ, ചെമ്പൻ വിനോദ്, ടിറ്റോ വിൽസൻ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നവാഗതനായ ദിലീപ് കുര്യൻ രചന നിർവഹിച്ച ചിത്രത്തിൽ ടിനു പാപ്പച്ചന്റെ ഗുരുവായ ലിജോ ജോസ് പല്ലിശ്ശേരിയും ഒരു ചെറിയ വേഷത്തിൽ എത്തുന്നു. ബി. സി. ജോഷി നിർമ്മിച്ച ചിത്രം സംവിധായകനായ ബി. ഉണ്ണികൃഷ്ണനാണ് വിതരണത്തിന് എത്തിച്ചത്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.