പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ട് സൂപ്പർ വിജയത്തിലേക്ക് കുതിക്കുകയാണ് അനൂപ് മേനോൻ നായകനായി എത്തിയ 21 ഗ്രാംസ്. നവാഗത സംവിധായകനായ ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറില്‍ റിനീഷ് കെ എൻ ആണ് നിർമ്മിച്ചിരിക്കുന്നത്. ഗംഭീര ത്രില്ലർ എന്ന അഭിപ്രായമാണ് ഈ ചിത്രത്തിന് പ്രേക്ഷകരും നിരൂപകരും നൽകുന്നത്. അതിനൊപ്പം തന്നെ മലയാള സിനിമ ലോകവും ഈ ചിത്രത്തിന് അഭിന്ദനം നൽകി മുന്നോട്ടു വരുന്നുണ്ട്. സജി സുരേന്ദ്രൻ, ജീത്തു ജോസെഫ്, ഷാജി കൈലാസ്, വിനയൻ, രഞ്ജിത് ശങ്കർ എന്നിവർ ഈ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പ്രശസ്ത നിർമ്മാതാവായ സ്വര്ഗ്ഗചിത്ര അപ്പച്ചൻ ഈ ചിത്രത്തെ പ്രശംസിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ്. കുറ്റാന്വേഷണ ഉദ്യോഗസ്ഥനായി തിളങ്ങിയ അനൂപ് മേനോന്റെ പ്രകടനം എടുത്ത് പറഞ്ഞായിരുന്നു സ്വർഗ്ഗചിത്ര അപ്പച്ചന്റെ അഭിനന്ദനം.
ഒരു മിനിറ്റ് പോലും മടുപ്പിക്കാതെ അവസാനം വരെ ആസ്വദിക്കാൻ കഴിയുന്ന സിനിമയാണ് ഇതെന്ന് പറഞ്ഞ അദ്ദേഹം, മലയാളത്തിൽ എക്കാലത്തും ഉണ്ടായിട്ടുള്ള ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ശ്രേണീ സിനിമകളുടെ മുൻനിരയിൽ തന്നെ ഈ സിനിമയുണ്ടാകും എന്നും കൂട്ടിച്ചേർക്കുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായി അനൂപ് മേനോൻ ഗംഭീര പ്രകടനം കാഴ്ച വെച്ച ഈ ചിത്രത്തിൽ ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് എന്നിവരും അഭിനയിച്ചിരിക്കുന്നു. ഗോഡ്ഫാദർ, അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ്, വിയറ്റ്നാംകോളനി, റാംജിറാവ് സ്പീക്കിംഗ് തുടങ്ങിയ വമ്പൻ ഹിറ്റുകൾ നിർമ്മിച്ച സ്വർഗ്ഗചിത്ര അപ്പച്ചൻ ഇപ്പോൾ നിർമ്മിക്കുന്നത് മമ്മൂട്ടി നായകനായ സിബിഐ 5 ആണ്.
https://www.facebook.com/AnoopMenonOfficialPage/videos/661192798329537
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.