മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സിബിഐ 5 ദി ബ്രെയിൻ. എസ് എൻ സ്വാമി രചിച്ചു കെ മധു ഒരുക്കുന്ന സിബിഐ സീരീസിലെ ഈ അഞ്ചാം ഭാഗം ഏപ്രിൽ അവസാനമോ മെയ് ആദ്യമോ റിലീസ് ചെയ്യാൻ ആണ് പ്ലാൻ. വലിയൊരു താരനിര അണിനിരക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സംവിധായകൻ കെ മധുവും സ്വർഗ്ഗചിത്ര അപ്പച്ചനും ചേർന്നാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ടൈറ്റിൽ ഇട്ടതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നിർമ്മാതാവായ സ്വർഗ്ഗചിത്ര അപ്പച്ചൻ. ബൈജു നായരുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം സി.ബി.ഐ 5 ദി ബ്രെയ്‌ന് പിന്നിലുള്ള കഥകള്‍ വെളിപ്പെടുത്തിയത്. ചിത്രത്തിന് ആദ്യം പേര് നല്‍കിയത് സി.ബി.ഐ 5 എന്ന് ആയിരുന്നെന്നും എന്നാൽ തന്റെ നിര്‍ബന്ധം മൂലമാണ് ദി ബ്രെയ്ന്‍ കൂടി കൂട്ടിച്ചേര്‍ത്തതെന്ന് സ്വർഗ്ഗ ചിത്ര അപ്പച്ചൻ പറയുന്നു.
സി.ബി.ഐ 5 എന്ന പേര് എസ്. എന്‍. സ്വാമി കഥ എഴുതുമ്പോള്‍ തന്നെ ഉണ്ടായിരുന്നു എന്നും ആ പേര് തന്നെയാണ് മമ്മുക്കയുംദുൽഖറും മധുവും ഇഷ്ടപെട്ടത് എന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ സി.ബി.ഐ 5 ന്റെ കൂടി എന്തെങ്കിലും വേണമെന്ന് തന്നെയായിരുന്നു തന്റെ ആഗ്രഹമെന്നും, എങ്കിൽ ആണ് ചിത്രത്തിന് ഒരു ഐഡന്റിറ്റി ഉണ്ടാവുകയുള്ളു എന്നുമാണ് തന്റെ വിശ്വാസം എന്നും അദ്ദേഹം പറയുന്നു. മമ്മുക്ക ആദ്യം സമ്മതിച്ചില്ല എങ്കിലും, അവസാനം രഞ്ജി പണിക്കരെ കൂടി സ്വാധീനിച്ചാണ് മമ്മുക്കയെ കൊണ്ട് സമ്മതിപ്പിച്ചത് എന്നും സ്വർഗ്ഗചിത്ര അപ്പച്ചൻ വെളിപ്പെടുത്തി. അപ്പച്ചന് പടത്തിന്റെ ആദ്യ ദിവസം നല്ല ആളുകള്‍ വരുകയും, ലാഭം കിട്ടുകയും അല്ലെ വേണ്ടത് എന്നും, അതിന് സി.ബി.ഐ 5 എന്ന പേര് മതി എന്നുമായിരുന്നു മമ്മുക്ക ആദ്യം പറഞ്ഞത് എന്നും അപ്പച്ചൻ കൂട്ടിച്ചേർത്തു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.