മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ടി എസ് സുരേഷ് ബാബു ഒരിടവേളക്ക് ശേഷം തിരിച്ചെത്തിയ ചിത്രമായ ഡിഎൻഎ തീയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്‌കർ സൗദാൻ നായകനായി എത്തിയ ഈ സസ്പെൻസ് ത്രില്ലറിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. അഷ്കറിനൊപ്പം ലക്ഷ്മി റായ്, ബാബു ആന്റണി, ഹന്നാ രജി കോശി, രൺജി പണിക്കർ, ഇനിയാ,സാസ്വിക,, ഇർഷാദ്, അജു വർഗീസ്, ഇന്ദ്രൻസ്, പത്മരാജ് രതീഷ്, കോട്ടയം നസീർ, രവീന്ദ്രൻ, കൃഷ്ണ, ഡ്യക്കുള സുധീർ, സെന്തിൽ കൃഷ്ണ, ഇടവേള ബാബു’ റിയാസ് ഖാൻ ,ഗൗരി നന്ദ, രാജാസാഹിബ്, കുഞ്ചൽ, അമീർ നിയാസ്, കിരൺ രാജ് സലീമാസീത, ശിവാനി, അഞ്ജലി അമീർ എന്നിവരും ഇതിന്റെ താരനിരയിലുണ്ട്. കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന കൊലപാതകങ്ങളും അതിനെ ചുറ്റിപറ്റി പുരോഗമിക്കുന്ന പോലീസ് അന്വേഷണവുമാണ് ഈ ചിത്രത്തിന്റെ കഥാതന്തു.
ആദ്യം മുതൽ അവസാനം വരെ വമ്പൻ സസ്പെൻസ് നിലനിർത്തിയാണ് ഈ ചിത്രം മുന്നേറുന്നത്. ട്വിസ്റ്റുകളും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും കൊണ്ട് സമ്പന്നമായ ഡിഎൻഎ പ്രേക്ഷകർക്ക് ആവേശവും ആകാംഷയും നിറക്കുന്ന ഒരു സിനിമാനുഭവമാണ് സമ്മാനിക്കുന്നത്. എ.കെ.സന്തോഷ് കഥയും തിരക്കഥയും രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് രവിചന്ദ്രൻ, എഡിറ്റിംഗ് നിർവഹിച്ചത് ജോൺ കുട്ടി എന്നിവരാണ്. ശരത് ആണ് ഇതിനു വേണ്ടി സംഗീതമൊരുക്കിയത്. ആക്ഷൻ, ത്രില്ലർ ചിത്രങ്ങൾ ഒരുക്കുന്നതിൽ എന്നും മികവ് പുലർത്തിയിട്ടുള്ള ടി എസ് സുരേഷ് ബാബു ഒരിക്കൽ കൂടി തന്റെ പ്രതിഭ കാണിച്ചു തരുന്ന ചിത്രമാണിത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.