വിക്രം എന്ന ലോകേഷ് കനകരാജ് ചിത്രം നേടിയ മഹാവിജയത്തോടെ ഒരു താരമെന്ന നിലയിൽ തന്റെ ട്രാക്കിൽ വന്നിരിക്കുകയാണ് ഉലക നായകൻ കമൽ ഹാസൻ. അത്കൊണ്ട് തന്നെ തുടർച്ചയായി വ്യത്യസ്ത ചിത്രങ്ങൾ ചെയ്യാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ഷങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2 എന്ന ചിത്രം അദ്ദേഹം ആരംഭിച്ചിരുന്നുവെങ്കിലും, അത് ഇടയ്ക്കു വെച്ച് മുടങ്ങി പോയിരുന്നു. എന്നാൽ ഷങ്കർ ഇപ്പോൾ ചെയ്യുന്ന റാം ചരൺ ചിത്രത്തിന്റെ ജോലികൾ കഴിഞ്ഞാൽ ഇന്ത്യൻ 2 വീണ്ടും ആരംഭിക്കുമെന്ന് അവർ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനു മുൻപ് കമൽ ഹാസൻ ചെയ്യാൻ പോകുന്നത് പ്രശസ്ത മലയാള സംവിധായകനും എഡിറ്ററും ഛായാഗ്രാഹകനുമായ മഹേഷ് നാരായണൻ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രമാണ്. ഈ ചിത്രത്തിന്റെ പ്രീ- പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ നടക്കുകയാണ്. അടുത്ത മാസത്തോടെ ഈ ചിത്രം ആരംഭിക്കുമെന്നാണ് സൂചന.
ഇപ്പോൾ വരുന്ന പുതിയ റിപ്പോർട്ടുകൾ പറയുന്നത്, ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കാൻ പോകുന്നത് മലയാളത്തിലെ സൂപ്പർ ഹിറ്റ് യുവ സംഗീത സംവിധായകനായ സുഷിൻ ശ്യാം ആണെന്നാണ്. സുഷിൻ ആദ്യമായി ചെയ്യാൻ പോകുന്ന തമിഴ് ചിത്രമായിരിക്കും ഈ മഹേഷ് നാരായണൻ – കമൽ ഹാസൻ പ്രൊജക്റ്റ്. ഭീഷ്മ പർവ്വം, മിന്നൽ മുരളി, കുറുപ്പ്, കുമ്പളങ്ങി നൈറ്റ്സ്, ട്രാൻസ്, അഞ്ചാം പാതിരാ, വരത്തൻ എന്നീ ചിത്രങ്ങളിലൂടെയൊക്കെ ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകനാണ് സുഷിൻ. ടേക്ക് ഓഫ്, മാലിക്, സീ യു സൂൺ, ഇനി റിലീസ് ചെയ്യാനുള്ള അറിയിപ്പ് എന്നിവക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രമെന്നതും ഈ ഉലക നായകൻ ചിത്രത്തെ കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഘടകമാണ്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.